70 വര്‍ഷത്തെ ചരിത്രം തിരുത്തി; പെണ്‍പുലികളുടെ തട്ടകത്തിലെ ഒരേയൊരു 'ചോക്ലേറ്റ്' ബോയ്


അനുഷ ഗോവിന്ദ്

കൊല്ലം സ്വദേശി എസ്. ശ്രീക്കുട്ടനാണ് കോഴിക്കോട്ടെ പെണ്‍പുലികളുടെ തട്ടകമായ പ്രോവിഡന്‍സിന്റെ 70 വര്‍ഷത്തെ ചരിത്രംതിരുത്തിയത്

ശ്രീക്കുട്ടൻ പ്രൊവിഡൻസ് കോളേജിലെ സഹപാഠികൾക്കൊപ്പം | Photo: Mathrubhumi

പ്രോവിഡന്‍സ് വിമെന്‍സ് കോളേജില്‍ 'ശ്രീക്കുട്ടികള്‍' ഒരുപാട് പഠിച്ചിട്ടുണ്ടെങ്കിലും ഒരു ശ്രീക്കുട്ടന്‍ ആദ്യമായാണ് പഠിക്കാനെത്തുന്നത്. കൊല്ലം സ്വദേശി എസ്. ശ്രീക്കുട്ടനാണ് കോഴിക്കോട്ടെ പെണ്‍പുലികളുടെ തട്ടകമായ പ്രോവിഡന്‍സിന്റെ 70 വര്‍ഷത്തെ ചരിത്രം തിരുത്തിയത്. 'ചോക്‌ളേറ്റ്' സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നായകനെപ്പോലെ കോളേജിലെ ഏക ആണ്‍തരിയാണ് ഇംഗ്ലീഷ് വിഭാഗത്തില്‍ മുഴുവന്‍സമയ ഗവേഷണവിദ്യാര്‍ഥിയായ ശ്രീക്കുട്ടന്‍.

''പെണ്‍കുട്ടികള്‍മാത്രമുള്ള കോളേജാണെന്ന് അറിയാമായിരുന്നു. പക്ഷേ, കോളേജിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നൊക്കെ ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്. കേട്ടപ്പോള്‍ സന്തോഷം തോന്നി.'' -ശ്രീക്കുട്ടന്‍ പറയുന്നു.



കൊല്ലം എസ്.എന്‍. കോളേജിലാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയത്. പിന്നീട് അഞ്ചുവര്‍ഷം സംസ്‌കൃത സര്‍വകലാശാലയുടെ കൊല്ലം പന്‍മന പ്രാദേശിക കേന്ദ്രത്തില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തു. ഈ വര്‍ഷമാണ് ഗവേഷണത്തിനായി പ്രോവിഡന്‍സില്‍ ചേര്‍ന്നത്. വന്നിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഡോ. ശാന്തി വിജയന്റെ കീഴില്‍ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗവേഷണം.

''ലൈബ്രറിയിലും പഠനവിഭാഗത്തിലും കൂടുതല്‍ സമയം ചെലവിടുന്നതിനാല്‍ ഇവിടെ അധികമാര്‍ക്കും അറിയില്ല. എന്നാലും ഇവിടത്തെ ഏക ആണ്‍കുട്ടിയായതിനാല്‍ ലൈബ്രറിയിലും മറ്റുംവെച്ച് പലരും അതിശയത്തോടെ നോക്കാറുണ്ട്.'' -ശ്രീക്കുട്ടന്‍ പറയുന്നു.

1952-ല്‍ സ്ഥാപിതമായ പ്രോവിഡന്‍സ് കോളേജില്‍ ഇതുവരെ ആണ്‍കുട്ടികള്‍ പഠിച്ചിട്ടില്ല. കോളേജിലെ ആറുപേരടങ്ങിയ മുഴുവന്‍സമയ ഗവേഷണവിദ്യാര്‍ഥികളിലും ആണ്‍കുട്ടിയായി ശ്രീക്കുട്ടന്‍മാത്രമേ ഉള്ളൂ.

ലേഡീസ് കോളേജായതിനാല്‍ അല്പം ടെന്‍ഷനൊക്കെയുണ്ടെന്നും ശ്രീക്കുട്ടന്‍ തുറന്നുപറയുന്നു. പ്രിന്‍സിപ്പലിനുപോലും പേരെടുത്ത് അറിയാമെന്നതുതന്നെ കാരണം. എന്തായാലും കോളേജ് യൂത്ത്ഫുളാണ്, കളര്‍ഫുളാണ്, വൈബ്രന്റാണ്.

പ്രോവിഡന്‍സിന്റെ സ്വന്തംനായകന്‍ നയം വ്യക്തമാക്കി. കൊല്ലം തുരുത്തികുളങ്ങര ശ്രീനിവാസന്റെയും മേരിക്കുട്ടിയുടെയും മകനാണ് ശ്രീക്കുട്ടന്‍.

Content Highlights: Sreekuttan became the only boy student at providence women's college, kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented