സോണി റസ്ദാനും മകൾ ആലിയയും
വിവാഹിതയായാൽ പിന്നെ കരിയർ ഒടുങ്ങിയെന്ന് ഇന്നും കരുതുന്നവരുണ്ട്. കരിയറും സാമ്പത്തിക സ്വാതന്ത്ര്യവുമൊക്കെ പുരുഷന്റേതുപോൽ സ്ത്രീയുടേയും അവകാശമാണെന്ന് ബോധ്യമില്ലാത്തവർ. വർഷങ്ങൾക്ക് മുമ്പ് താനും അത്തരത്തിലൊരു അനുഭവത്തിലൂടെ കടന്നുപോയിരുന്നുവെന്ന് പറയുകയാണ് നടി സോണി റസ്ദാൻ. മകൾ ആലിയയുടെ ജനനത്തോടെ പലരും താൻ കരിയറിൽ തുടരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചുവെന്നാണ് സോണി റസ്ദാൻ പറയുന്നത്.
വിവാഹം കഴിഞ്ഞതോടെ പല ഡയറക്ടർമാരും തന്നെ ലിസ്റ്റിൽ നിന്ന് വെട്ടിയെന്ന് സോണി പറയുന്നു. ആലിയ ഉണ്ടായതിനുശേഷം വീണ്ടും ജോലി ചെയ്യണമെന്ന് കരുതിയിരുന്നു. സുഹൃത്തായ ഒരു പ്രൊഡ്യൂസറോട് ഇക്കാര്യം അറിയിക്കുകയും ചെയ്തു, ഒപ്പം തന്റെ ഭർത്താവ് ഇക്കാര്യം ഇപ്പോൾ അറിയേണ്ടതില്ലെന്നും പറഞ്ഞു. എന്നാൽ വളരെ വിനയത്തോടെ അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.
സോണി റസ്ദാന് ജോലിയിൽ തുടരാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് മാനേജർ പല ഓഫീസുകളിലും കയറിയിറങ്ങിയിരുന്നു. പലരുടെയും ചോദ്യം അവർ ഇനി എന്തിനാണ് അഭിനയിക്കുന്നത് എന്നായിരുന്നു. സോണി ഒരു നല്ല അഭിനേത്രിയാണ്, അതുകൊണ്ട് എന്ന് മാനേജർ അവർക്കെല്ലാം മറുപടി നൽകി. പക്ഷേ അവർ കല്ല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളായി ഇരിക്കുകയല്ലേ എന്നാവും ഭൂരിഭാഗം പേരുടേയും മറുപടി. അത്തരം ചിന്താഗതികൾക്കെതിരായിരുന്നു താൻ. അതുകൊണ്ടു മാത്രമാണ് ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നത്.- സോണി പറയുന്നു.
1986ലാണ് സോണി റസ്ദാൻ സംവിധായകൻ മഹേഷ് ഭട്ടിനെ വിവാഹം കഴിക്കുന്നത്. 1988ൽ മൂത്ത മകൾ ഷഹീൻ ഭട്ടിനും 1993ൽ രണ്ടാമത്തെ മകൾ ആലിയയ്ക്കും ജന്മം നൽകി.
Content Highlights: Soni Razdan Reveals How Producers Dismissed Her When She Tried To Find Work After Alia Bhatt's Birth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..