സോനം കപൂർ | Photo:instagram.com|sonamkapoor|
അടുത്തിടെയാണ് ബോളിവുഡ് നടി സോനം കപൂർ പോളിസിസ്റ്റിക് ഓവറി സിൻഡ്രം ബാധിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ വീഡിയോ പങ്കുവച്ചത്. സ്റ്റോറി ടൈം വിത് സോനം കപൂർ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന വീഡിയോയിലൂടെ പിസിഒഎസിനെ അതിജീവിക്കാനുള്ള വഴികളെക്കുറിച്ചും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പിസിഒഎസിനെ നേരിടാൻ താൻ ഡയറ്റിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സോനം.
പിസിഒഎസ് ഡയറ്റിനെക്കുറിച്ചാണ് താൻ പറയുന്നത് എന്നു തുടങ്ങിയാണ് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന വീഡിയോ സോനം പങ്കുവച്ചിരിക്കുന്നത്. പാലും റിഫൈൻ ഷുഗറും ഒഴിവാക്കി, കോക്കനട്ട് യോഗർട്ടും ബെറീസും കഴിക്കുന്ന വീഡിയോയാണ് സോനം പങ്കുവച്ചിരിക്കുന്നത്. നീണ്ട കുറിപ്പും ഒപ്പം സോനം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ പിസിഒഎസ് വീഡിയോയെ ഇത്ര ഏറ്റെടുത്തവർക്കെല്ലാം വളരെയധികം നന്ദി അറിയിക്കുന്നുവെന്നു പറഞ്ഞാണ് സോനം കുറിക്കുന്നത്. ഇതാണ് പിസിഒസ് ഡയറ്റിനെക്കുറിച്ചു കൂടി പറയാൻ തന്നെ പ്രേരിപ്പിച്ചത്. പ്രകൃതിദത്തവും ശുദ്ധമായതും നാടനുമായ ഭക്ഷണങ്ങളാണ് തന്റെ ഡയറ്റിൽ ഉൾപ്പെടുത്താറുള്ളത്.
ബ്രേക്ഫാസ്റ്റിന് ഒരു കൈനിറയെ ബെറിയും കോക്കനട്ട് യോഗർട്ടും ആണ് കഴിക്കാറുള്ളത്. ഒപ്പം ഒരു കപ്പ് ഗ്രീൻ ടീയും ഒരു ബൗൾ ഇലവർഗങ്ങളിലേതെങ്കിലും കഴിക്കും. പിസിഒസ് ബാധിതർ ഡയറ്റ് തീരുമാനിക്കും മുമ്പ് പ്രൊഫഷണൽ ഡയറ്റീഷ്യനെ കണ്ടിരിക്കണമെന്നും സോനം പറയുന്നുണ്ട്. പിസിഒഎസ് അനുഭവിക്കുന്നവർ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുന്നത് എന്തെല്ലാമാണെന്ന് പറയൂ എന്നും സോനം കുറിക്കുന്നുണ്ട്.
കഴിഞ്ഞ മാസമാണ് സോനം തന്റെ പിസിഒഎസ് അനുഭവം പങ്കുവച്ച വീഡിയോ പോസ്റ്റ് ചെയ്തത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം വര്‍ഷങ്ങളോളം തന്റെ തലവേദനയായിരുന്നു എന്നാണ് സോനം പറഞ്ഞത്. വളരെയധികം സ്ത്രീകള്‍ എന്റെ അതേ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ട്. ഓരോരുത്തര്‍ക്കുമുള്ള ലക്ഷണങ്ങളും പ്രശ്‌നങ്ങളും പല രീതിയിലായതിനാല്‍ പലപ്പോഴും ഇത് തിരിച്ചറിയുകയുമില്ല. വര്‍ഷങ്ങള്‍ നീണ്ട സഹനത്തിന് ശേഷം താൻ തന്റേതായ രീതിയില്‍ ഡയറ്റും വര്‍ക്ക് ഔട്ടും ജീവിതശൈലിയുമെല്ലാം ക്രമീകരിച്ചു നോക്കി. എന്നാല്‍ എല്ലാവര്‍ക്കും ഇത് ഫലപ്രദമാകണമെന്നില്ല. ഒരു ഡോക്ടറെ കണ്ട് എന്തൊക്കെ ചെയ്യണമെന്ന് അറിയുന്നതാണ് നല്ലത്.' - സോനം പറഞ്ഞു.
വ്യായാമവും യോഗയും എല്ലാ ദിവസവും ചെയ്തു തുടങ്ങിയതോടെയാണ് തന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞതെന്നും ഒപ്പം പഞ്ചസാര ഒഴിവാക്കണമെന്നും താരം പറഞ്ഞിരുന്നു.
Content Highlights: Sonam Kapoor, Who Battles PCOS, Shares Her Diet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..