Photos: instagram.com/sonamkapoor/
ബോളിവുഡ് താരം സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും അച്ഛനമ്മമാരാകാനുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സോനം ഗർഭിണിയാണെന്ന വിവരം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഗർഭകാലത്തെക്കുറിച്ചും ഇപ്പോഴത്തെ ഭക്ഷണരീതിയെക്കുറിച്ചുമൊക്കെ സോനം വോഗ് മാഗസിനോട് പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഗർഭകാലമായതിനാൽ തന്നെ ഡയറ്റിലോ വർക്കൗട്ടിലോ ഇപ്പോൾ കണിശത പുലർത്തുന്നില്ലെന്ന് പറയുകയാണ് സോനം. രാവിലെ ദോശയാണ് കഴിക്കാറുള്ളത്. കുറഞ്ഞ സമയത്തിൽ ഭക്ഷണം നന്നായി കുറച്ച് വണ്ണം കുറയ്ക്കുന്നതിനോട് തനിക്ക് മതിപ്പില്ല. ഒരു കുഞ്ഞിൻറെ ജീവൻ കൂടി തന്നിലുള്ള സമയത്ത് അവനവനെ തന്നെ ബഹുമാനിക്കുകയാണ് വേണ്ടത്.
കൂടുതൽ ഡയറ്റും മറ്റും ചെയ്യുന്നതിന് പകരം യോഗയും വെയ്റ്റ് ട്രെയ്നിങ്ങും ചെയ്ത് ശരീരത്തെ സന്തോഷിപ്പിക്കുകയാണ് ചെയ്യാറുള്ളതെന്നും സോനം. മുപ്പത്തിയാറു വയസ്സുള്ള സോനം ഇപ്പോൾ നാലുമാസം ഗർഭിണിയാണ്.
ഗർഭത്തിന്റെ തുടക്കകാലം തനിക്ക് അത്ര സുഖകരമായിരുന്നില്ല എന്നും സോനം പറയുന്നുണ്ട്. ആദ്യത്തെ മൂന്നുമാസം അൽപം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ആരും ഗർഭകാലത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങളോട് പറയില്ലെന്നും അതെത്ര മനോഹരമാണ് എന്നു മാത്രമേ എല്ലാവരും പറയുകയുള്ളു എന്നും സോനം പറയുന്നു.
മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് സോനം ഗർഭിണിയാണെന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 2018 ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം. ദീർഘനാളത്തെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
Content Highlights: sonam kapoor pregnancy, maternity fashion, pregnancy diet, bollywood news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..