-
ബോഡിഷെയിമിങ്ങിന് ഇരയാക്കപ്പെട്ട അനുഭവങ്ങളെക്കുറിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുറന്നുപറച്ചില്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ നടി സൊനാക്ഷി സിന്‍ഹയും താന്‍ കുട്ടിക്കാലത്ത് നേരിട്ട ബോഡിഷെയിമിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. എന്നാല്‍ അവയൊന്നും തന്റെ ആത്മാഭിമാനം തകര്‍ക്കാന്‍ അനുവദിച്ചിട്ടില്ലെന്നും സൊനാക്ഷി പറയുന്നു.
കോസ്‌മോപൊളിറ്റനു നല്‍കിയ അഭിമുഖത്തിലാണ് സൊനാക്ഷി ബോഡിഷെയിമിങ്ങിനെക്കുറിച്ചു പങ്കുവെക്കുന്നത്. '' നിങ്ങള്‍ക്കറിയാമോ? എന്നും ഞാന്‍ വണ്ണക്കൂടുതലുള്ള കുട്ടിയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ 95 കിലോ വരെയുണ്ടായിരുന്നു. പലരും എന്നെ പലപേരുകളും വിളിച്ച് കളിയാക്കിയിരുന്നു. പക്ഷേ ആ വിമര്‍ശനങ്ങളൊന്നും ഞാന്‍ എന്നെ തളര്‍ത്താന്‍ അനുവദിച്ചില്ല. - സൊനാക്ഷി പറയുന്നു.
2010ല്‍ ദബാങ്ങില്‍ അരങ്ങേറ്റം കുറിക്കും മുമ്പ് താന്‍ മുപ്പതോളം കിലോ കുറച്ചെങ്കിലും തുടര്‍ന്നും വണ്ണത്തിന്റെ പേരിലുള്ള ചര്‍ച്ചകള്‍ കേട്ടിരുന്നുവെന്ന് സൊനാക്ഷി. ക്രമേണ അത്തരം വിമര്‍ശനങ്ങളൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് മനസ്സിനെ പഠിപ്പിച്ചു.
കാരണം അവര്‍ക്കൊന്നും ഞാന്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയില്ലല്ലോ. എത്ര കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയതെന്നും അറിയില്ല. അവര്‍ എന്തു വിചാരിക്കുന്നു എന്നത് ഇപ്പോള്‍ പ്രശ്‌നമല്ലെന്നും സൊനാക്ഷി
Content Highlights: Sonakshi Sinha on Body shaming
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..