Photo: linkedin.com/in/jimeet-gandhi
സ്വപ്നങ്ങൾ കീഴടക്കാനും പ്രണയിക്കാനും വിവാഹം കഴിക്കാനുമൊക്കെ പ്രായപരിധി നിശ്ചയിക്കുന്നവർ ഇന്നും സമൂഹത്തിലുണ്ട്. എന്നാൽ അതിനേക്കാളെല്ലാം അപ്പുറം സ്വന്തം സന്തോഷത്തിനും സമാധാനത്തിനും മുന്നിൽ പ്രായം വെറും നമ്പർ മാത്രമാണെന്ന് ജീവിതം കൊണ്ട് തെളിയിക്കുന്നവരും ഉണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ നിറയുന്നത് അത്തരത്തിലൊരു സ്ത്രീയുടെ കഥയാണ്. കാൻസറിനെയും വിഷാദരോഗത്തെയുമൊക്കെ അതിജീവിച്ച അമ്പത്തിരണ്ടാം വയസ്സിൽ വീണ്ടും പ്രണയം കണ്ടെത്തിയ അമ്മയെക്കുറിച്ച് ഒരു മകനാണ് സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.
ജിമീത് ഗാന്ധി എന്ന യുവാവാണ് അമ്മയെക്കുറിച്ച് ലിങ്ക്ഡിനിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛൻ മരിച്ചതിനുശേഷം തനിച്ചു ജീവിച്ച അമ്മ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വീണ്ടും ജീവിതത്തിൽ സന്തോഷം കണ്ടെത്തിയതിനെക്കുറിച്ചാണ് ജിമീത് കുറിക്കുന്നത്.
2013ൽ നാൽപത്തിമൂന്നാമത്തെ വയസ്സിലാണ് തന്റെ അച്ഛൻ മരിക്കുന്നതെന്ന് ജിമീത് കുറിക്കുന്നു. 2014ൽ അമ്മയ്ക്ക് കാൻസർ ബാധിച്ചു. മൂന്നാമത്തെ ഘട്ടമായിരുന്നു അത്. രണ്ടു വർത്തോളം നിരവധി കീമോതെറാപ്പി സെഷനുകളിലൂടെ അമ്മ കടന്നുപോയി. പിന്നീട് കോവിഡിന്റെ ഡെൽറ്റാ വേരിയന്റും അമ്മയെ ബാധിച്ചു. അർബുദത്തേയും ഉത്കണ്ഠാ രോഗത്തെയും അതിജീവിച്ച അമ്മ മക്കളെല്ലാം കരിയർ കണ്ടെത്തി മുന്നോട്ടു പോവുന്നതിനിടെ അമ്പത്തി രണ്ടാം വയസ്സിൽ വീണ്ടും പ്രണയം കണ്ടെത്തി- ജിമീത് കുറിക്കുന്നു.
.jpg?$p=58f4d28&&q=0.8)
ഇന്ത്യൻ സമൂഹത്തിലുള്ള എല്ലാ സ്റ്റിഗ്മകളെയും വിലക്കുകളെയും തകർത്തെറിഞ്ഞ് താൻ സ്നേഹിക്കുന്നയാളെ അമ്മ വിവാഹം കഴിച്ചുവെന്നും അമ്മ ഒരു പോരാളിയാണെന്നും ജിമീത് കുറിക്കുന്നു. മക്കൾ കരിയറിൽ തിരക്കായിരുന്ന കാലത്തെല്ലാം അമ്മ ഇന്ത്യയിൽ തനിച്ചായിരുന്നു. പക്ഷേ അമ്മ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. വീണ്ടും പ്രണയം കണ്ടെത്തി
സിംഗിൾ പാരന്റുള്ള മക്കളെല്ലാം അവരുടെ മാതാപിതാക്കളെ ജീവിതത്തിൽ ഒരു കൂട്ടുതേടാൻ പിന്തുണ നൽകണമെന്നും ജിമീത് പോസ്റ്റിൽ കുറിച്ചു. അമ്മയുടെ വിവാഹചിത്രം സഹിതമാണ് ജിമീത് പോസ്റ്റ് ചെയ്തത്.
സ്റ്റീരിയോടൈപ്പുകളെ മറികടന്ന് സ്വന്തം ഇഷ്ടത്തിന് പ്രാധാന്യം കൊടുത്ത ജിമീതിന്റെ അമ്മയെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിനു കീഴെ കമന്റുകളിട്ടത്. പ്രായം എത്രയായാലും ഒരാൾക്ക് ജീവിതത്തിൽ ഒരു കൂട്ടു വേണമെന്നു തോന്നിയാൽ പിന്തുണയ്ക്കണം എന്നും പ്രണയത്തിന് പ്രായമില്ലെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.
Content Highlights: son shares touching post on how his mom survived cancer found love and remarried breaking stereotype


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..