
Photo: www.aa.com.tr
നൂജും ഹാഷി അഹമ്മദിന്റെ ചിത്രങ്ങള്‍ സൊമാലിയയിലെ സാധാരണ മനുഷ്യരെ പറ്റിയാണ്. സമാധാനത്തോടെ പട്ടിണിയില്ലാതെ ഇവിടെ ജീവിച്ചിരുന്ന മനുഷ്യരെ പറ്റി. 'ഞങ്ങള്‍ സ്ത്രീകള്‍, പ്രത്യേകിച്ച് സൊമാലിയയിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ജീവിതം കണ്ടെത്താന്‍ കഴിയണം. അവര്‍ സ്വപ്നം കാണുന്ന ജീവിതത്തില്‍ എത്താന്‍ പറ്റണം. ആരെയും ഭയക്കാതെ ജീവിക്കാനാവണം.' നൂജും പറയുന്നു. പുരുഷാധിപത്യം നിലനില്‍ക്കുന്നതാണ് നമ്മുടെ സമൂഹം. ഞങ്ങള്‍ ആ മേല്‍ക്കോയ്മക്കെതിരെ പോരാടാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലേ സ്ത്രീകളുടെ സ്വപ്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകൂ. തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം വരയ്ക്കാനൊന്നുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ക്യാന്വാസുകളാണെന്ന് നൂജും പറയുന്നു.
2007 ല്‍ യുദ്ധത്തെ തുടര്‍ന്ന് ജന്മനാടായ സൊമാലിയയിലെ മാഗിഡെഷ്യൂവില് നിന്ന് ഹര്ഗേഷ്യയിലേയ്ക്ക് കുടിയേറിയവരാണ് നൂജുവിന്റെ കുടുംബം. നൂജു അനസ്തേഷ്യസ്റ്റായാണ് ജോലി ചെയ്യുന്നത്. നൂജുവിന്റെ പിതാവും മെഡിക്കല്‍ പ്രൊഫഷണലായിരുന്നു. ഒപ്പം ചിത്രകാരനും.
സൊമാലിയയിലെ യൂറോപ്യന്‍ യൂണിയന്റെ കോമ്പൗണ്ടിലാണ് നൂജു മ്യൂറല്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയത്. സൊമാലിയയിലെ സ്ത്രീ സ്വാതന്ത്ര്യം, രാഷ്ട്രീയം, സമാധാനം എന്നിവയെല്ലാം നൂജുവിന്റെ ചിത്രങ്ങളുടെ വിഷയങ്ങളാണ്.
എനിക്ക് ആരെയും ഭയമില്ല. ചിത്രം വരയ്ക്കുന്നത് മോശമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ യുദ്ധം മൂലം തകര്‍ന്ന ഓരോ രാജ്യങ്ങളുടെയും സ്വത്വം തിരിച്ചു തിരിച്ചുപിടിക്കാന്‍ കലയിലൂടെ സാധിക്കും. നൂജും അഭിപ്രായപ്പെടുന്നു. സൊമാലിയയിലെ മറ്റ് കുട്ടികളെ കൂടി ചിത്രകലയുടെ ലോകത്തേയ്ക്ക് കൊണ്ടുവരാണ് അവരുടെ പദ്ധതി. ചിത്രകല മാത്രമല്ല, അടിസ്ഥാന ജീവിതത്തിന് ആവശ്യമായ ചെറിയ തൊഴിലുകൂടി അവരെ പഠിപ്പിക്കണം. അതിന് ഒരു സ്കൂള്‍ തുടങ്ങണം. ഒപ്പം ഒരു ആര്‍ട്ട് ഗാലറിയും.
''സൊമാലിയ പോലെയുള്ള ഒരു രാജ്യത്ത് ഒരു കലാകാരിയായി വളരാന്‍ വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. സ്ത്രീകള്‍ വീട്ടിനുള്ളിലിരിക്കേണ്ടവരാണെന്നും കുട്ടികളെ പ്രസവിക്കാനും വീട് നോക്കാനും മാത്രമുള്ളവരാണെന്നും ചിന്തിക്കുന്ന സമൂഹത്തില്‍. ഞാന്‍ ഇത്തരം സംസാരങ്ങള്‍ക്കൊന്നും ചെവികൊടുക്കാറില്ല.'' നൂജും അവളുടെ ജീവിതം മനോഹരമായി ജീവിക്കുകയാണ്.
കടപ്പാട്: www.aa.com.tr
Content Highlight: Somali painter speaks through her paintings about World Peace
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..