വേമ്പനാട്ടുകായൽ നീന്തിക്കടന്നെത്തിയ ഗായത്രി പ്രവീൺ വൈക്കം കായലോരബീച്ചിലേക്ക് കയറുന്നു
വൈക്കം: വേമ്പനാട്ടുകായല്‍ ആദ്യമായി നീന്തിക്കടന്ന് ആറുവയസ്സുകാരി. കായല്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടി എന്ന നേട്ടവും കോതമംഗലം വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത്ത് പ്രവീണിന്റെയും ചിഞ്ചുവിന്റെയും ഇളയമകളായ ഗായത്രി പ്രവീണ്‍ സ്വന്തമാക്കി.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ കുടുംബത്തോടൊപ്പം ചേര്‍ത്തലയിലെ തവണക്കടവിലെത്തിയ ഗായത്രിയെ ജനങ്ങള്‍ സ്വീകരിച്ചു. ദലീമ എം.എല്‍.എ. നീന്തല്‍ ഫ്ളാഗ് ഓഫ് ചെയ്തു. 1.24 മണിക്കൂര്‍കൊണ്ട് 4.5 കിലോമീറ്റര്‍ ദൂരം ഗായത്രി നീന്തി.
9.57-ന് വൈക്കത്തെ കായലോര ബീച്ചിലേക്ക് നീന്തിക്കയറിയ ഗായത്രിയെ വൈക്കം തഹസില്‍ദാര്‍ ടി.എന്‍. വിജയന് സ്വീകരിച്ചു. അനുമോദനയോഗം നടന് ചെമ്പില്‍ അശോകന് ഉദ്ഘാടനംചെയ്തു. വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രാധികശ്യാം അധ്യക്ഷതവഹിച്ചു.
പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ഗായത്രി. മൂന്നാംക്ലാസില്‍ പഠിക്കുന്ന സഹോദരന് അര്‍ജുന്റെ ഒപ്പമാണ് പരിശീലനം.
ബിജു തങ്കപ്പനാണ് പരിശീലകന്. നവംബര്‍ 11-ന് ആറാംക്ലാസ് വിദ്യാര്‍ഥിനിയായ ലയ ബി.നായര്‍ കൈകള്‍ ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തിക്കയറിയിരുന്നു.
Content Highlights: Vembanatu Bay,swimming, 6 year old girl,gayatri praveen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..