Photo: instagram.com|fairyontheprairie
കൊറോണാ മഹാമാരി ലോകമെങ്ങു കവര്‍ന്നത് നിരവധി ജീവനുകളെയാണ്. പ്രതീക്ഷിക്കാതെ പ്രിയപ്പെട്ടവര്‍ മരണത്തിന് കീഴടങ്ങുന്നത് നിസ്സഹായരായി നോക്കി നില്ക്കാനെ പലര്‍ക്കും കഴിഞ്ഞുള്ളു. തങ്ങളെ പിരിഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കായി പല ഹൃദയം നിറക്കുന്ന കാര്യങ്ങളും ചെയ്തവരും ധാരാളമുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് അന്ന ഹാര്‍പ്പ് എന്ന് യുവതിയുടേത്.
അന്നയ്ക്കും സഹോദരിക്കും തങ്ങളുടെ പ്രിയപ്പെട്ട പിതാവിനെയാണ് കൊറോണക്കാലത്ത് നഷ്ടമായത്. മരിക്കുന്നതിന് മുമ്പ് തന്റെ മക്കള്‍ക്ക് ഒരു സന്ദേശം നല്കാന് ഏല്പിച്ചിട്ടാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചതും. 'ഇതൊരു മനോഹരമായ ജീവിതമാണ്' എന്നാണ് ഒരു തുണ്ടുപേപ്പറില് അവര്‍ക്കായി പിതാവ് കുറിച്ചത്.
സന്ദേശം എന്നും ജീവിതത്തില്‍ കൊണ്ടു നടക്കാനും പിതാവിന്റെ ഓര്‍മ്മക്കു വേണ്ടിയും ടാറ്റൂ ചെയ്യാനായിരുന്നു ഇരുവരുടെയും തീരുമാനം. ഒരാള്‍ തന്റെ കൈയിലും ആനി കാലിലുമായാണ് സന്ദേശം ടാറ്റൂ ചെയ്തത്.
'ഓരോ നിമിഷവും മിസ്സു ചെയ്യുന്നു' എന്ന ക്യാപ്ഷനോടെ ടാറ്റൂ ചെയ്യുന്ന വീഡിയോയും ഇന്‍സ്റ്റഗ്രാമിലും ടിക്ക് ടോക്കിലും ഇരുവരും പങ്കുവച്ചിട്ടുണ്ട്. ' അദ്ദേഹത്തിന്റെ പുഞ്ചിരിയില്ലാതെ, തമാശകളില്ലാതെ സ്നേഹമില്ലാതെ ജീവിതം ശൂന്യമാണ്. അദ്ദേഹം എന്റെ പിതാവായതില്‍ എനിക്കേറെ സന്തോഷമുണ്ട്.' ക്യാപ്ഷന്‍ തുടരുന്നത് ഇങ്ങനെ.
Content Highlights: Sisters tattoo their father's last message to remember him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..