നേഹ ഭാസിൻ | Photo: instagram.com|nehabhasin4u|
ശരീരപ്രകൃതിയുടെ പേരില്‍ പരിഹാസങ്ങള്‍ക്കിരയാകുന്നവര്‍ ഇന്നുമുണ്ട്. വണ്ണവും നിറവുമൊക്കെ കൂടിയാലും കുറഞ്ഞാലും കളിയാക്കാന്‍ വ്യഗ്രതപ്പെടുന്നവരുണ്ട്. ബോഡിഷെയിമിങ്ങിനെക്കുറിച്ച് പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ഗായിക നേഹാ ഭാസിനും സമാനമായൊരു അനുഭവം പങ്കുവെക്കുകയാണ്. നിരന്തരം താന്‍ ബോഡിഷെയിമിങ്ങിന് ഇരയാക്കപ്പെട്ടതിനെക്കുറിച്ചാണ് നേഹ പങ്കുവെക്കുന്നത്.
പ്രശസ്ത പോപ് ഗ്രൂപ്പായ വിവായിലെ അംഗമായിരുന്ന നേഹ അവിടെയുള്ള കാലമെല്ലാം വണ്ണത്തിന്റെ പേരില്‍ പരിഹാസങ്ങള്‍ നേരിട്ടിരുന്നു എന്നു പറയുകയാണ്. വിവായില്‍ ഉണ്ടായിരുന്ന കാലത്തെല്ലാം ഓരോദിവസവും ബോഡിഷെയിമിങ്ങിന് ഇരയായിരുന്നു. ഇപ്പോള്‍ 65 കിലോഗ്രാം ആയി. ക്വാറന്റൈന്‍ കാലത്ത് വണ്ണം കൂടുകയായിരുന്നു. വണ്ണം എന്നത് മാറ്റാന്‍ കഴിയുന്ന സംഖ്യയാണ്, എന്നാല്‍ അതിന്റെ പേരില്‍ ഒരാളെ കളിയാക്കുന്നത് വിദ്വേഷകരവും വിഷലിപ്തവുമാണെന്ന് നേഹ കുറിച്ചു.

പ്രശസ്ത നര്‍ത്തകി മാതാഹരിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചും നേഹ ആത്മവിശ്വാസത്തെക്കുറിച്ച് പങ്കുവെച്ചു. എക്കാലത്തെയും വശ്യനര്‍ത്തകിയായ മാതാഹരിക്ക് മസിലുകളുണ്ടായിരുന്നില്ല. സെക്‌സ് അപ്പീല്‍ ഉണ്ടാകുന്നത് ആകാരവടിവിലല്ല മറിച്ച് ആത്മവിശ്വാസത്തിന് ഊന്നല്‍ നല്‍കുന്നതിലൂടെയാണെന്ന് നേഹ പറഞ്ഞു.
മനുഷ്യ ശരീരങ്ങളെ അവയുടെ തനതായ രീതിയില്‍ സ്വീകരിക്കേണ്ട കാലമായിരിക്കുന്നു. സെക്‌സ് അപ്പീല്‍ എന്നത് ആകാരവടിവിലല്ല മറിച്ച് നിങ്ങളിലാണെന്നും നേഹ പറയുന്നു.
Content Highlights: singer Neha Bhasin about body shaming experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..