കാമില കബെല്ലോ | Photo: instagram.com/camila_cabello
പൊതുയിടങ്ങളിലെത്തുമ്പോൾ സെലിബ്രിറ്റികളെ സാധാരണക്കാരെപ്പോലെ കാണാൻ സമൂഹത്തിനെപ്പോഴും വലിയ മടിയാണ്. കാണുന്ന മാത്രയിൽ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നതിലായിരിക്കും ആളുകളുടെ ശ്രദ്ധ. അറിയപ്പെടുന്ന വ്യക്തികളാണെങ്കിലും അവർക്കും സ്വകാര്യതയുണ്ടെന്നും പൊതുസ്ഥലത്ത് പ്രദർശനവസ്തുവായി നിൽക്കേണ്ടിവരുന്നത് അവരെ ബുദ്ധിമുട്ടിലാക്കുമെന്നും ആരും ചിന്തിക്കാറില്ല. പലപ്പോഴും ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് താരങ്ങൾ തുറന്നുപറയാറുമുണ്ട്.
ഇത്തരത്തിൽ താൻ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസിദ്ധ അമേരിക്കൻ ഗായിക കാമില കബെല്ലോ. ബിക്കിനി ധരിച്ച് മയാമി ബീച്ചിൽ പോകുമ്പോൾ താൻ അനുഭവിക്കേണ്ടിവരുന്ന ശ്വാസംമുട്ടലിനെക്കുറിച്ചാണ് അവർ ഇൻസ്റ്റഗ്രാമിലെ ദീർഘമായ പോസ്റ്റിൽ വെളിപ്പെടുത്തിയത്.
ബോഡിഷെയിമിങ് കാരണം പൊതുയിടങ്ങളിൽ ബിക്കിനി ധരിക്കാനുള്ള ആത്മവിശ്വാസം തനിക്ക് നഷ്ടമായെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. ബീച്ചിൽ പോകുമ്പോൾ തീരെ ഇറക്കംകുറഞ്ഞ ബിക്കിനി ധരിക്കാറുണ്ട്. കാണാൻ എങ്ങനെയിരിക്കുന്നുവെന്ന് അപ്പോൾ ചിന്തിക്കാറുപോലുമില്ല. കാരണം സ്വസ്ഥമായി പ്രകൃതിയെ ആസ്വദിക്കാനാണ് ഞാനെത്തുന്നത്. പക്ഷേ എപ്പോഴും എന്നോടു ചോദിക്കാതെ ആളുകൾ ചിത്രം പകർത്തുന്നു. ഫോട്ടോയെടുക്കാൻ ഞാൻ തയ്യാറായിട്ടുപോലുമുണ്ടാവില്ല- കാമില കുറിച്ചു.
അനുമതിയില്ലാതെ പകർത്തിയ മോശം ചിത്രങ്ങളും അതിനുതാഴെ വരുന്ന ബോഡിഷെയിമിങ് കമന്റുകളും ഓൺലൈനിൽ കാണുന്നത് എന്നെ വളരെയധികം തളർത്തുന്നു. പലപ്പോഴും ഞാൻ ദുർബലയായിപ്പോകുന്നു. ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് അസാധ്യമായ പ്രതീക്ഷകളാണ് സമൂഹം കൊണ്ടുനടക്കുന്നതെന്നും പോസ്റ്റിൽ അവർ പറയുന്നു.
Content Highlights: singer camila cabello, struggles with body image, bikini photo
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..