-
മോഡലിങ് രംഗത്തെ സ്റ്റീരിയോടൈപ്പുകളെയെല്ലാം കാറ്റിൽപ്പറത്തി സ്വന്തമായൊരിടം കണ്ടെത്തിയ വനിത. സിമർ ദുഗാലിനെ കാലം അടയാളപ്പെടുത്തുന്നത് ഇങ്ങനെയായിരിക്കും. കാൻസറിനോടു പോരാടി ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഡിസൈനർ കൂടിയായ സിമർ ഈ ലോകംവിട്ടുപോയത്. ബോളിവുഡിലെ താരങ്ങളുൾപ്പെടെ നിരവധി പേരാണ് സിമറിനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അമ്മയായതിനു ശേഷമാണ് സിമർ മോഡലിങ് രംഗത്തേക്കു ചുവടുവെക്കുന്നത്. അതുതന്നെയാണ് സിമറിനെ വ്യത്യസ്തയാക്കിയതും. പ്രശസ്ത ഡിസൈനർ റിതുകുമാർ സിമറിനെക്കുറിച്ചു പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. അമൃത്സറിലുണ്ടായിരുന്ന സിമറിന്റെ കുടുംബത്തിന് തുടക്കത്തിൽ മോഡലിങ് രംഗത്തേക്ക് മകൾ പോകുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ലെന്ന് റിതുകുമാർ പറയുന്നു. പിന്നീട് റാംപിലേക്ക് കടന്നുവന്ന സിമർ തന്റേതുൾപ്പെടെയുള്ള ഷോകൾക്ക് മോഡൽ ആയതിനെക്കുറിച്ചും റിതുകുമാർ പറയുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാൻസറുമായുള്ള പോരാട്ടത്തിലായിരുന്ന സിമർ മരിക്കുന്നതോടെ ഫാഷൻ രംഗത്തെ ഒരു യുഗം അവസാനിക്കുകയാണെന്നും റിതുകുമാർ പറയുന്നു. ബോളിവുഡ് നടി മലൈക അറോറയും സിമറിനെ അനുസ്മരിച്ച് കുറിച്ചിട്ടുണ്ട്. കണ്ണുനീർ തടുക്കാനാവുന്നില്ല.. എന്റെ സുന്ദരിയായ സുഹത്ത്, മാലാഖ, കരുത്തയും ദയാലുവുമായ സിമർ. നിന്നെ ഒരുപാടു മിസ് ചെയ്യും- മലൈക കുറിച്ചു.
ശ്വേത ബച്ചൻ, സോഫി ചൗധരി, ഡിസൈനർമാരായ വിക്രം ഫഡ്നിസ്, തരുൺ തഹിലിയാനി തുടങ്ങിയവരും സിമറിനെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.
Content Highlights: Simar Dugal passes away, Celebs mourn the demise
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..