നീ എന്നും ഞങ്ങളുടെ അഭിമാനമായിരിക്കും, സുശാന്തിനൊപ്പമുള്ള രക്ഷാബന്ധന്‍ ചിത്രങ്ങള്‍ പങ്കുവച്ച് സഹോദരി


സഹോദരിമാര്‍ എത്രമാത്രം സുശാന്തിനെ സ്‌നേഹിച്ചിരുന്നെന്നും ആ സ്‌നേഹം ഇനിയും തുടരുമെന്നും ശ്വേത പോസ്റ്റില്‍ കുറിക്കുന്നു.

-

സുശാന്ത് സിങ് രാജ്പുത്തിനൊപ്പമുള്ള ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച സഹോദരി ശ്വേത സിങ് കീര്‍ത്തി. രക്ഷാബന്ധനോട് അനുബന്ധിച്ച വീട്ടില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

നാല് സഹോദരിമാരും ഒന്നു ചേര്‍ന്ന് സുശാന്തിന്റെ കൈയില്‍ രാഖിയണിയിക്കുന്നതും ഇവരുടെ അമ്മ ഈ സന്തോഷത്തില്‍ പങ്കുചേരുന്നതും ചിത്രത്തില്‍ കാണാം.

സഹോദരിമാര്‍ എത്രമാത്രം സുശാന്തിനെ സ്‌നേഹിച്ചിരുന്നെന്നും ആ സ്‌നേഹം ഇനിയും തുടരുമെന്നും ശ്വേത പോസ്റ്റില്‍ കുറിക്കുന്നു. “Happy Rakshabandhan mera sweet sa baby എന്നാണ് ചിത്രത്തിന് ശ്വേതയുടെ ക്യാപ്ഷന്‍. ഒപ്പം നീ എന്നും ഞങ്ങളുടെ അഭിമാനമായിരുന്നു, അഭിമാനമായിരിക്കും എന്നും ശ്വേത കുറിക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് സുശാന്തിന്റെ ബാല്യത്തെ പറ്റിയുള്ള കഥകളും ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അവ പങ്കുവയ്ക്കുമ്പോള്‍ മനസ്സിന് ആശ്വാസം ലഭിക്കുമെന്നായിരുന്നു ശ്വേത കുറിച്ചത്. അവരുടെ മാതാപിതാക്കള്‍ വളരെ ആഗ്രഹിച്ച് പിറന്ന മകനാണ് സുശാന്തെന്നാണ് നീണ്ട പോസ്റ്റില്‍ ശ്വേത പറയുന്നത്. കാരണം അവരുടെ ആദ്യത്തെ മകനെ ജനനസമയത്തു തന്നെ നഷ്ടമായിരുന്നു. ശ്വേതയുടെ ജനനത്തിന് ശേഷമാണ് സുശാന്ത് പിറന്നത്. അത് ശ്വേതയുടെ ഭാഗ്യം കൊണ്ടാണെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.

'ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ വീണ്ടും എന്റെ അരികില്‍ നില്‍ക്കുന്ന സഹോദരനെ കാണാനായിരുന്നെങ്കില്‍, ഈ ദുസ്വപ്‌നങ്ങളെല്ലാം അവസാനിച്ചേനെ' എന്നും ശ്വേത കുറിച്ചു.

Content Highlights: Shweta Singh Kirti remembers Sushant Singh Rajput on Raksha Bandhan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented