-
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല പലരും. മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച താരം കഴിഞ്ഞ ആറുമാസത്തോളമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിയോഗവാര്‍ത്തയ്ക്കു പിന്നാലെ നിരവധി പേരാണ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പോസ്റ്റുകള്‍ പങ്കുവച്ചത്. നടി ശ്രുതി ഹാസനും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മാനസികാരോഗ്യത്തെക്കുറിച്ച് പങ്കുവെക്കുകയാണ്.
വിഷാദരോഗത്തെയും മദ്യാപാനസക്തിയെയും അതിജീവിച്ചതിനെക്കുറിച്ച് അടുത്തിടെ ശ്രുതി പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിനു പിന്നാലെ മാനസികാരോഗ്യത്തെക്കുറിച്ചു പങ്കുവെക്കാനും തുറന്നു സംസാരിക്കാനും തയ്യാറാവൂ എന്നു പറയുകയാണ് ശ്രുതി. സഹായം ചോദിക്കാന്‍ മടിക്കേണ്ടതില്ലെന്നും ദയയുള്ളവരാകൂ എന്നം ശ്രുതി കുറിക്കുന്നു.
''മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കണം.. നിങ്ങളെയോ മറ്റുള്ളവരെയോ മുന്‍വിധികളോടെ സമീപിക്കുന്നത് നിര്‍ത്തൂ. സഹായം ചോദിക്കുക എന്നതിനാണ് പ്രാധാന്യം. ദയയുള്ളവരാകൂ. നിങ്ങളുടെ മനസ്സു തുറക്കൂ, കേള്‍ക്കാന്‍ തയ്യാറാവൂ..സമാനമനസ്‌കരാവൂ..നിങ്ങള്‍ നിങ്ങളാവൂ.. ആശയവിനിമയം നടത്തൂ, ചിന്തിക്കാന്‍ തയ്യാറാവൂ..''- ശ്രുതി കുറിക്കുന്നു.
അടുത്തിടെ നടി ലക്ഷ്മി മഞ്ചുവുമായുള്ള അഭിമുഖത്തിനിടെയാണ് വിഷാദരോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് ശ്രുതി പങ്കുവച്ചിരുന്നത്. തന്നിലെ മുറിവുണക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും മറ്റുള്ളവര്‍ എന്തു പറയുമെന്ന് കരുതുന്നത് നിര്‍ത്തിയെന്നും താരം പറഞ്ഞിരുന്നു. ഇവയെല്ലാം മനസ്സിലാക്കാന്‍ സമയമെടുത്തുവെന്നും അതിനാലാണ് ഒരുവര്‍ഷത്തെ ബ്രേക്കെടുക്കാന്‍ തീരുമാനിച്ചതെന്നും ശ്രുതി പറഞ്ഞു,
Content Highlights: shruti haasan instagram post on importance of mental health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..