-
ബോളിവുഡിൽ ഫിറ്റ്നസ് കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി ശിൽപ ഷെട്ടി. ഡയറ്റിങ് സംബന്ധിച്ചും വ്യായാമം സംബന്ധിച്ചുമൊക്കെ ശിൽപ പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരോഗ്യകരമായ ശരീരത്തിനു വേണ്ടി യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശിൽപ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
വർക് ഫ്രം ഹോം ആയതോടെ പലരും വീടുകൾക്കുള്ളിൽ തന്നെ ഇരിപ്പാവുകയും നടത്തം പോലുള്ള വ്യായാമം കുറയുകയും ചെയ്തു. ഇത് ശരീരത്തിന്റെ പല ഭാഗങ്ങളിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. പുറംഭാഗവും കഴുത്തും തോൾഭാഗവും കൈകളുമൊക്കെ വേദന അനുഭവപ്പെടുമ്പോഴാണ് പലരും ഇതെക്കുറിച്ചു ശ്രദ്ധിക്കുക തന്നെ ഈ സാഹചര്യത്തിൽ ചെയ്യേണ്ടുന്ന യോഗാ പോസുകളെക്കുറിച്ചാണ് ശിൽപ പങ്കുവെക്കുന്നത്.
പലരിലും ശാരീരിക വ്യായാമങ്ങൾ കുറഞ്ഞിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ എടുത്തു നടക്കുന്നത് പുറംഭാഗത്തെ നന്നേ ബാധിച്ചു. അങ്ങനെ വ്യാഗ്രാസന, മാർജര്യാസന, ഉത്താനാ വ്യാഗ്രാസന തുടങ്ങിയ ചില യോഗാ പോസുകൾ ശീലിച്ചു തുടങ്ങി. ഇവയെല്ലാം എന്റെ പുറംഭാഗത്തെ ദൃഢമാക്കുകയും അടിവയറിലെ മസിലിനെ ശക്തിപ്പെടുത്തുകയും ചെയ്തു. അരക്കെട്ടിന്റെ ചലനത്തെയും ശരീരത്തിന്റെ മൊത്തം ബാലൻസിനെയും മെച്ചപ്പെടുത്തി. - ശിൽപ കുറിക്കുന്നു. യോഗാ പോസുകൾ ചെയ്യുന്ന വീഡിയോക്കൊപ്പമാണ് ശിൽപ ഇക്കാര്യം കുറിച്ചത്.
A post shared by Shilpa Shetty Kundra (@theshilpashetty) on
ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ഫെബ്രുവരി 15നാണ് ശിൽപ ഷെട്ടി രണ്ടാമതും അമ്മയായത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം. എട്ടുവയസ്സുകാരനായ വിയാൻ എന്നൊരു മകൻ കൂടി ശിൽപയ്ക്കുണ്ട്.
Content Highlights: Shilpa Shetty's Yoga Tutorial Will Relieve Back Stiffness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..