സമീഷ, ശിൽപ്പ ഷെട്ടി | Photo: Instagram
2020 ഫെബ്രുവരി 15-നാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും വ്യവസായി രാജ്കുന്ദ്രക്കും പെണ്‍കുഞ്ഞ് പിറന്നത്. സറോഗസിയിലൂടെയാണ് ഇരുവര്‍ക്കും സമീഷ പിറന്നത്. സറോഗസിയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയതിന് കടുത്ത വിമര്‍ശനമാണ് നടി സാമൂഹികമാധ്യമങ്ങളിലൂടെ നേരിട്ടത്. എന്നാല്‍, ഒരു തവണ ഗര്‍ഭം അലസുകയും വീണ്ടും ഗര്‍ഭം ധരിക്കാന്‍ കഴിയാത്തവിധം തന്റെ ആരോഗ്യം മോശമായതിനെക്കുറിച്ചും സറോഗസി തിരഞ്ഞെടുത്തതിന്റെ കാരണമായി പിന്നീട് ശില്‍പ്പ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞദിവസം സമീഷയുടെ രണ്ടാം പിറന്നാള്‍ ആയിരുന്നു. പിങ്കും വെളുപ്പും നിറങ്ങളില്‍ തയ്യാര്‍ ചെയ്ത കേക്കായിരുന്നു ബര്‍ത് ഡേ പാര്‍ട്ടിയുടെ പ്രധാന ആകര്‍ഷണം. മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് ശില്പ.
വളരെയധികം സന്തോഷവുമായിട്ടാണ് നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്നേഹവും സന്തോഷവും നിറച്ചുതരുന്നതിന് ഒരുപാട് നന്ദി. നീ ആദ്യശ്വാസം എടുക്കുന്നതിനു മുമ്പേ ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു. അവസാനം വരെ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. പിറന്നാള്‍ ആശംസകള്‍ സമീഷ-മകളുടെ മനോഹരമായ വീഡിയോ പങ്കുവെച്ച് ശില്‍പ്പ കുറിച്ചു.
സമീഷയ്ക്ക് പിറന്നാള്‍ ആശംസകള്‍ പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ ധാരാളം പേര് കമന്റ് ചെയ്തിട്ടുണ്ട്.
സമീഷയെക്കുടാതെ എട്ടുവയസ്സുള്ള വിയാന്‍ എന്നൊരു മകന് കൂടിയുണ്ട് ശില്‍പ്പയ്ക്കും രാജ്കുന്ദ്രയ്ക്കും.
Content highlights: shilpa shetty about her daughter samisha on her birthday birthday wishes for daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..