Photos: instagram.com|shilpabala|
ആർത്തവത്തെക്കുറിച്ചും സാനിറ്ററി നാപ്കിനെക്കുറിച്ചുമൊക്കെ ഇപ്പോഴും അടക്കി പിടിച്ചു പറയുന്നവരുണ്ട്. സാനിറ്ററി നാപ്കിൻ ഒളിച്ചും മറച്ചും മാത്രം ഉപയോഗിക്കുന്ന സ്ത്രീകൾ. എന്നാൽ ആ കാലമെല്ലാം കഴിഞ്ഞെന്നും ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവത്കരിക്കേണ്ട കാലമാണിതെന്നും പറഞ്ഞുള്ള പുരോഗമന ചർച്ചകളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കപ്പെടുകയാണ് നടി ശിൽപ ബാലയും മകളും തമ്മിലുള്ള സംഭാഷണം. ഇൻസ്റ്റഗ്രാമിലൂടെയാണ് ശിൽപ ബാല മകൾ യാമിയോട് സാനിറ്ററി നാപ്കിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന വീഡിയോ പങ്കുവെച്ചത്.
ഒരു ദിവസം നൂറുചോദ്യങ്ങൾ വരെ മകൾ ചോദിക്കുന്ന സമയമെത്തി എന്ന ആമുഖത്തോടെയാണ് ശിൽപബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അസ്ഥിരമായ കുഞ്ഞു നുണകൾ പറയുന്നതിനേക്കാൾ നല്ലത് അവരോട് യാഥാർഥ്യം പറയുകയാണെന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഇത് അമ്മയുടെ പാംപേഴ്സ് ആണോ എന്ന് മകൾ ചോദിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അമ്മ ചെറിയ കുട്ടിയല്ല എന്നും പിന്നെന്തിനാണ് പാംപേഴ്സ് ഉപയോഗിക്കുന്നതെന്നും ചോദിക്കുന്നത് കേൾക്കാം.
ഇതിന് താൻ ചെറിയ കുട്ടിയല്ല, വലിയ സ്ത്രീയാണ് എന്നും വലുതാകുമ്പോൾ സാനിറ്ററി നാപ്കിൻ ഉപയോഗിക്കേണ്ട സമയം വരുമെന്നും ശിൽപ ബാല പറയുന്നു. കുട്ടികൾ ഡയപ്പേഴ്സ് ഉപയോഗിക്കുമ്പോൾ വലിയ സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോഗിക്കുമെന്നും ശിൽപ ബാല പറയുന്നുണ്ട്.
കുട്ടിക്കാലത്തേ ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിൽ തെറ്റില്ലെന്നും ശിൽപ ബാല കുറിക്കുന്നു. നിരവധി പേരാണ് ശിൽപ ബാലയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തത്.
കുട്ടിക്കാലത്ത് ഇതെന്താണെന്ന് മാതാപിതാക്കളോട് ചോദിക്കുമ്പോൾ ഒരിക്കലും യഥാർഥ ഉത്തരം ലഭിച്ചിരുന്നില്ല എന്നും മനസ്സിലാകും വിധത്തിൽ കാര്യങ്ങളെ കുട്ടികളെ പഠിപ്പിക്കുന്നതാണ് നല്ല പാരന്റിങ് എന്നുമൊക്കെയാണ് വീഡിയോക്ക് കീഴെ കമന്റുകൾ.
Content Highlights: shilpa bala about sanitary napkins, parenting, motherhood, shilpa bala daughter


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..