ഷെഹനാസ് ഗിൽ വണ്ണം കുറയ്ക്കുന്നതിന് മുമ്പും ശേഷവും | Photo: instagram.com|shehnaazgill|
ബിഗ്ബോസ് ഹിന്ദിപതിപ്പിലൂടെ ആരാധകഹൃദയങ്ങൾ കീഴടക്കിയ താരമാണ് ഷെഹ്നാസ് ഗിൽ. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. ബിഗ്ബോസ് ഹൗസിലെ ചബ്ബിതാരം ആറുമാസം കൊണ്ട് പന്ത്രണ്ടു കിലോയാണ് കുറച്ചിരിക്കുന്നത്. വണ്ണം കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നിലെ കാരണവും വ്യക്തമാക്കുന്നുണ്ട് ഈ പഞ്ചാബി സുന്ദരി.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഷെഹ്നാസ് പുതിയ മാറ്റത്തെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. ബിഗ്ബോസ് ഹൗസിനകത്ത് വണ്ണത്തിന്റെ പേരിൽ താൻ കളിയാക്കപ്പെട്ടിരുന്നുവെന്നു പറയുകയാണ് ഷെഹനാസ്. തനിക്കും വണ്ണം കുറച്ച് കാണിക്കാൻ കഴിയുമെന്ന് തെളിയിക്കണമായിരുന്നു. അങ്ങനെയാണ് അറുപത്തിയേഴു കിലോയിൽ നിന്ന് വണ്ണം കുറയ്ക്കാൻ പരിശ്രമിച്ചത്. മാർച്ചിൽ തുടങ്ങിയ പരിശ്രമം ഫലം കണ്ടുവെന്നും ഇപ്പോൾ അമ്പത്തിയഞ്ചു കിലോയാണ് തന്റെ ഭാരമെന്നും ഷെഹനാസ് പറയുന്നു.
ഇനി വണ്ണം കുറച്ചതെങ്ങനെയെന്നും ഷെഹനാസ് പങ്കുവെക്കുന്നുണ്ട്. ഭക്ഷണത്തിന്റെ അളവു കുറച്ചതു തന്നെയാണ് അവയിൽ പ്രധാനം. നോൺവെജ് ഭക്ഷണങ്ങളും ചോക്ലേറ്റുകളും ഐസ്ക്രീമുമൊക്കെ പാടേ ഉപേക്ഷിക്കുകയാണ് ചെയ്തത്. ഭക്ഷണത്തിൽ ഒരുപാട് വെറൈറ്റികൾ ഉൾക്കൊള്ളിച്ചിരുന്നില്ലെന്നും ഷെഹനാസ് പറയുന്നു. പരിപ്പും ചെറുപയറുമൊക്കെയാണ് ഉച്ചയ്ക്ക് കഴിക്കുന്നതെങ്കിൽ രാത്രിയും അവ തന്നെ കഴിക്കും, അതും അളവ് കുറച്ച്. രണ്ട് റൊട്ടി കഴിക്കാൻ തോന്നിയാൽ ഒരെണ്ണത്തിൽ ഒതുക്കും- ഷെഹനാസ് പറയുന്നു.
വിശപ്പിനെയും കഴിക്കാനുള്ള ത്വരയെയും നിയന്ത്രിച്ചതോടെയാണ് വണ്ണത്തിൽ മാറ്റം കണ്ടുതുടങ്ങിയതെന്നും ഷെഹനാസ്. വണ്ണം കുറയ്ക്കുക എന്നത് നടക്കാത്ത കാര്യമല്ലെന്നും നിശ്ചയദാർഢ്യമുണ്ടെങ്കിൽ തീർച്ചയായും മാറ്റം കാണുമെന്നും ഷെഹനാസ് പറയുന്നു.
Content Highlights: Shehnaaz Gill On Shedding 12 Kgs in 6 Months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..