ഷക്കിറ | Photo: instagram.com|shakira|?hl=en
ത്രസിപ്പിക്കുന്ന ഈണങ്ങളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ആരാധക മനസ്സുകൾ കീഴടക്കിയ താരമാണ് കൊളംബിയൻ പോപ് ഗായിക ഷക്കിറ. വക്കാ വക്കാ, ലാലാ ലാലാല തുടങ്ങിയ ഗാനങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർ മൂളിനടന്നിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഷക്കിറ പങ്കുവച്ചിരിക്കുന്നത് വ്യത്യസ്തമായൊരു വീഡിയോ ആണ്.
ഇൻസ്റ്റഗ്രാമിലൂടെ ഒരു ഇമോജി ചലഞ്ച് വീഡിയോ ആണ് ഷക്കിറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഫിൽറ്ററുകൾ ഉപയോഗിച്ചാണ് വീഡീയോ ചെയ്തിരിക്കുന്നത്. വ്യത്യസ്ത ഇമോജികളുടെ ഭാവത്തെ തന്റെ മുഖത്ത് അതേപടി പകർത്താൻ ശ്രമിച്ചിരിക്കുകയാണ് ഷക്കിറ വീഡിയോയിലൂടെ.
A post shared by Shakira (@shakira) on
ഇതിനകം പതിനഞ്ചു ലക്ഷത്തിൽപ്പരം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
നിരവധി പേർ ഷക്കിറയുടെ അഭിനയമികവിനെ അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്.
സുന്ദരിയായ മാലാഖ എന്നും പാടാൻ മാത്രമല്ല അഭിനയിക്കാനും അറിയാം ഷക്കിറയ്ക്ക് എന്നുമൊക്കെ പോകുന്നു കമന്റുകൾ. ഷക്കീറ പാടിയ 2010-ലെ ലോകകപ്പ് ഫുട്ബോൾ ഔദ്യോഗിക ഗാനമായ ‘വക്കാ വക്കാ’ ലോകമെങ്ങും വമ്പൻ ഹിറ്റായിരുന്നു.
Content Highlights: Shakira does the Emoji Challenge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..