മേഗന്റെ വിവാഹത്തിൽ പങ്കെടുക്കാന്‍ ഒരു രാത്രി മുഴുവനുമെടുത്താണ് ഒരുങ്ങിയത്- സെറീന വില്യംസ്


ഭര്‍ത്താവ് അലെക്‌സിസ് ഓഹാനിയന് ഒപ്പമാണ് മേഗന്‍-ഹാരി വിവാഹത്തില്‍ സെറീന പങ്കെടുത്തത്.

മേഗൻ മെർക്കലിന്റെയും ഹാരി രാജകുമാരന്റെയും വിവാഹത്തിൽ പങ്കെടുക്കുന്നതിന് സെറീനയും ഭർത്താവ് അലെക്‌സിസ് ഓഹാനിയനും എത്തിയപ്പോൾ (ഫയൽ ചിത്രം) | Photo: Getty Images

കഴിഞ്ഞ ദിവസമാണ് ടെന്നിസ് കോര്‍ട്ടിനോട് താന്‍ വിട പറയാന്‍ ഒരുങ്ങുകയാണ് അമേരിക്കയുടെ ടെന്നീസ് ഇതിഹാസതാരം സെറീന വില്ല്യംസ് വെളിപ്പെടുത്തിയത്. നാല്‍പതുകാരിയായ താരം യു.എസ്. ഓപ്പണോടെയാണ് കരിയറിന് തിരശ്ശീല ഇടുന്നത്.

വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സെറീന വിരമിക്കലുമായി ബന്ധപ്പെട്ട സൂചനകള്‍ മുന്നോട്ട് വെച്ചത്. ഇപ്പോഴിതാ ഇതേ അഭിമുഖത്തില്‍ സെറീന നടത്തിയ രസകരമായ വെളിപ്പെടുത്തലും ശ്രദ്ധ നേടുകയാണ്.

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെയും മേഗന്‍ മെര്‍ക്കലിന്റെയും വിവാഹത്തിന് പങ്കെടുക്കാന്‍ താന്‍ ഒരു രാത്രിമുഴുവന്‍ സമയമെടുത്താന്‍ ഒരുങ്ങിയതെന്ന് സെറീന പറഞ്ഞു. മേഗന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സെറീന. ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കുന്ന വേഷവിധാനങ്ങള്‍ ഏതൊക്കെയെന്ന അഭിമുഖത്തിലെ ചോദ്യത്തിനാണ് സെറീന ഇക്കാര്യം വെളിപ്പെടുത്തിയത്. ഹെയര്‍ സ്റ്റൈലിങ്ങിനാണ് അന്ന് സമയമേറെ എടുത്തതെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് തലമുടി ഒരുക്കിയെടുത്തത്. ഈ ചിത്രം എനിക്ക് ഏറെ ഇഷ്ടമാണ്. എന്റെ കൂട്ടുകാരി മേഗന്‍ ഹാരിയെ വിവാഹംചെയ്തപ്പോള്‍ എടുത്ത ചിത്രമാണിത്. ഇതില്‍ അണിഞ്ഞ ആഭരണങ്ങള്‍ ബള്‍ഗേറിയയില്‍ നിന്നുള്ളതാണ്-അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന് വേണ്ടി തന്റെ തലമുടി ഒരുക്കിയെടുത്ത രീതി അവര്‍ വിവരിച്ചു. ''തലമുടി മാത്രം കെട്ടുന്നതിന് രണ്ടോ മൂന്നോ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അന്ന് രാത്രിമുഴുവന്‍ അവര്‍ തലമുടി കെട്ടുകയായിരുന്നു. അവസാനം ഞാന്‍ ക്ഷീണിതയായി ഉറങ്ങിപ്പോയി. ഇതിനിടയിലും നേരം പുലരുന്നത് വരെ ആ പെണ്‍കുട്ടികള്‍ എന്റെ തലമുടി ഒരുക്കിയെടുക്കുകയായിരുന്നു''-അവര്‍ പറഞ്ഞു. ''ദീര്‍ഘനേരമെടുത്താണ് അത് ചെയ്തത്. പക്ഷേ, അത് വളരെ നന്നായിരുന്നു''-സെറീന കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ് അലെക്‌സിസ് ഓഹാനിയന് ഒപ്പമാണ് മേഗന്‍-ഹാരി വിവാഹത്തില്‍ സെറീന പങ്കെടുത്തത്. വിവാഹത്തിൽ പങ്കെടുത്ത സെറീനയുടെ വേഷവിധാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇളം പിങ്ക് നിറത്തിലുള്ള മുട്ടൊപ്പം എത്തിനില്‍ക്കുന്ന വസ്ത്രത്തിനൊപ്പം നെക്ലേസും കമ്മലുമാണ് ആഭരണമായി അണിഞ്ഞത്.

Content Highlights: serena williams, meghan harry marriage, lifestyle, fashion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented