'ഒരു പുരുഷ താരമായിരുന്നെങ്കില്‍ ഞാനിപ്പോഴും കളിക്കുന്നുണ്ടാകും,കുടുംബം നോക്കാന്‍ ഭാര്യയുണ്ടാകുമല്ലോ'


കുടുംബമാണോ കരിയറാണോ വേണ്ടത് എന്ന തിരഞ്ഞെടുപ്പിലൂടെ കടന്നുപോകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിലേക്ക് തനിക്ക് എത്തേണ്ടി വന്നെന്നും സെറീന പറയുന്നു

സെറീന വില്ല്യംസ് മകൾ ഒളിമ്പ്യയ്‌ക്കൊപ്പം | Photo:AP/ Instagram/ Srena Williams

മേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് കോര്‍ട്ടിനോട് വിട പറയാനൊരുങ്ങുകയാണ്. നാല്‍പതുകാരിയായ താരം യു.എസ് ഓപ്പണോടെയാണ് കരിയറിന് തിരശ്ശീല ഇടുന്നത്. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതിന്റെ ആദ്യ സൂചന നല്‍കിയത്.

23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുമായി, ടെന്നീസ് ഇതിഹാസം എന്ന വിശേഷണവുമായി 41-ാം വയസില്‍ സെറീന വിട പറയുമ്പോള്‍ അതൊരു മനോഹരമായ കഥ പോലെയാണ് എല്ലാവര്‍ക്കും തോന്നുക. ടെന്നീസ് ലോകം കീഴടക്കിയ ശേഷം ശുഭം എന്നെഴുതിക്കാണിച്ചുള്ള സന്തോഷകരമായ വിടവാങ്ങല്‍. എന്നാല്‍ സെറീനയുടെ മനസില്‍ മാത്രം ഈ വിരമിക്കല്‍ അങ്ങനെയൊരു സന്തോഷക്കഥയല്ല. അക്കാര്യം വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമായി പറയുന്നു.

കുടുംബമാണോ കരിയറാണോ വേണ്ടത് എന്ന തിരഞ്ഞെടുപ്പിലൂടെ കടന്നുപോകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിലേക്ക് തനിക്ക് എത്തേണ്ടി വന്നെന്നും സെറീന പറയുന്നു. താനൊരു പുരുഷനായിരുന്നെങ്കില്‍ വിരമിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ലായിരുന്നെന്നും സെറീന ചൂണ്ടിക്കാട്ടുന്നു.

'ഇതു ശരിയായ രീതിയല്ല. ശരിയായ കാര്യവുമല്ല. രണ്ടാമത്തെ കുഞ്ഞിനെ ഞാന്‍ ആഗ്രഹിക്കുമ്പോള്‍ വിരമിക്കുന്നതിനെ കുറിച്ചുതന്നെ ആലോചിക്കേണ്ടി വരുന്നു. ഞാനൊരു സ്ത്രീയായതുകൊണ്ടാണ് ആ ആശങ്ക. അതേസമയം പുരുഷനായിരുന്നെങ്കില്‍ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടിപോലും വരില്ലായിരുന്നു. ഇപ്പോഴും കോര്‍ട്ടില്‍ കളിക്കുന്നുണ്ടാകും. കിരീടങ്ങള്‍ നേടുന്നുണ്ടാകും. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും എന്റെ ഭാര്യയുടെ തലയിലായിരിക്കും. കുഞ്ഞുങ്ങളെ പ്രസവിച്ച്, പരിചരിച്ച്, ഭക്ഷണം നല്‍കി അവര്‍ വളര്‍ത്തിക്കോളും. അതാണല്ലോ നിലവിലുള്ള സാമൂഹിക സാഹചര്യം'-സെറീന അഭിമുഖത്തില്‍ തുറന്നുപറയുന്നു.

ഈ മാസം അവസാനം ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ കിരീടം നേടി വിട പറയാനാകുമെന്ന പ്രതീക്ഷയും സെറീന അഭിമുഖത്തില്‍ പങ്കുവെച്ചു. വോഗ് മാഗസിനൊപ്പമുള്ള ഫോട്ടോഷൂട്ടിന് ഇടയിലാണ് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് സെറീന തുറന്നുസംസാരിച്ചത്. ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

'വിരമിക്കല്‍ എന്ന വാക്ക് എനിക്കിഷ്ടമല്ല. അതൊരു പുതിയ വാക്കായി എനിക്ക് തോന്നുന്നില്ല. ഇതൊരു പരിവര്‍ത്തനമായാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മറ്റുചില കാര്യങ്ങള്‍ എനിക്കിപ്പോള്‍ വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തില്‍ പുതിയൊരു പാതയിലേക്ക് സഞ്ചരിക്കേണ്ട സമയമായി. കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ സങ്കടമുണ്ട്'-സെറീന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ സെറീന ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഹാര്‍ഡ് കോര്‍ട്ടില്‍ സ്പെയിനിന്റെ നൂറിയ പരിസാസ് ഡയസ്സായിരുന്നു സെറീനയുടെ എതിരാളി. എന്നാല്‍ സ്പാനിഷ് താരത്തെ തകര്‍ത്ത് സെറീന വിജയമാഘോഷിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കന്‍ ഇതിഹാസത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-4.

23 ഗ്രാന്‍ഡ് സ്ലാം നേടിയിട്ടുള്ള സെറീന കരിയറില്‍ 73 സിംഗിള്‍സ് കിരീടങ്ങളും 14 ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടങ്ങളും നേടിയിട്ടുണ്ട്. നാലുതവണ ഒളിമ്പിക്സില്‍ സ്വര്‍ണം നേടി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ 40-കാരി കരിയറില്‍ 855 വിജയങ്ങളും സ്വന്തമാക്കി.

ഏഴുതവണവീതം ഓസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡനും നേടിയ സെറീന ആറുതവണ യു.എസ്. ഓപ്പണും മൂന്നുതവണ ഫ്രഞ്ച് ഓപ്പണുമുയര്‍ത്തി. 2002 ജൂലായ് എട്ടിനാണ് ആദ്യമായി ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുന്നത്. 2017-ല്‍ ടെന്നീസില്‍നിന്ന് താത്കാലികമായി വിട്ടുനിന്ന സെറീന മകള്‍ക്ക് ജന്മംനല്‍കിയശേഷം 2018-ല്‍ കോര്‍ട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് വിംബിള്‍ഡണിലും യു.എസ്. ഓപ്പണിലും റണ്ണറപ്പായി. എന്നാല്‍ 2017-നു ശേഷം താരത്തിന് ഗ്രാന്‍ഡ്സ്ലാം നേടാനായിട്ടില്ല.

Content Highlights: serena williams retirement is no fairytale its a heartbreaking choice between family and career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented