തനിക്ക് വൃക്ക നല്‍കിയ ഉറ്റ കൂട്ടുകാരിയോട് നന്ദി പറഞ്ഞ് ഗായിക സെലീന ഗോമസ്


അവള്‍ എനിക്കുവേണ്ടി ഏറ്റവും അമൂല്യമായ സമ്മാനമാണ് തന്നത്. ഏറ്റവും വലിയ ത്യാഗമാണ് ചെയ്തത്.

instagram.com|selenagomez

ലോകമെങ്ങും മാർച്ച് പതിനൊന്ന് ലോക വൃക്കദിനമായി ആഘോഷിച്ചപ്പോൾ തന്റെ സുഹൃത്തിന് എല്ലാ നന്ദിയും അറിയിച്ച് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഗായികയും നടിയുമായ സെലീന ഗോമസ്. നാല് വർഷം മുമ്പ് തന്റെ ജീവൻ രക്ഷിച്ച ഫ്രാൻസിയ റാസിയയോടുള്ള നന്ദിയാണ് സെലീന ട്വിറ്ററിൽ പങ്കുവച്ചത്.

ആദ്യം താനിത് രഹസ്യമാക്കി വയ്ക്കണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാൽ ഇപ്പോൾ ഇതേ പറ്റി തുറന്നു പറയാൻ ധൈര്യമുണ്ടായെന്നും മറ്റുള്ളവരെ വൃക്ക ദാനത്തെ പറ്റി ബോധവാന്മാരാക്കാൻ തന്റെ അനുഭവം തുറന്നു പറയുകയാണെന്നും കൂട്ടുകാരിയായ ഫ്രാൻസി ഇത്തവണത്തെ വൃക്കദിനത്തിൽ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് തന്നെ സഹായിച്ചതിനുള്ള നന്ദി താരം രേഖപ്പെടുത്തുന്നത്.

2017 ലാണ് വൃക്കരോഗത്തെ തുടർന്ന് സെലീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കൂട്ടുകാരിയായ ഫ്രാൻസിയ, സെലീനയ്ക്ക് വൃക്ക നൽകാൻ തയ്യാറായത്. പിന്നീട് ഈ സംഭവം പുറത്തു വന്നപ്പോൾ ഫ്രാൻസിയയുടെ മനസ്സിനെ നിരവധിപ്പേരാണ് പ്രശംസിച്ചത്. ശസ്ത്രക്രിയക്ക് ശേഷം കൂട്ടുകാരികൾ ഇരുവരും കൈകോർത്ത് ആശുപത്രികിടക്കയിൽ കിടക്കുന്ന ചിത്രം അന്ന് സെലീന പങ്കുവച്ചിരുന്നു.

' അവൾ എനിക്കുവേണ്ടി ഏറ്റവും അമൂല്യമായ സമ്മാനമാണ് തന്നത്. ഏറ്റവും വലിയ ത്യാഗമാണ് ചെയ്തത്. ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. ഐ ലവ് യു സോ മച്ച് സിസ് എന്നാണ് അന്ന് സെലീന ചിത്രത്തിനൊപ്പം കുറിച്ചത്.
Content Highlights:Selena Gomez thanks friend and kidney donor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented