'ഇന്‍സള്‍ട്ടാണ് ഇന്‍വെസ്റ്റ്‌മെന്റ്'; 14-കാരന്റെ കണ്ണിലെ അപകര്‍ഷത കരുത്താക്കി സീമയുടെ മഴവില്‍ യാത്ര


ആര്‍. ആതിര

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‌ജെൻഡർ പുരസ്കാരം നേടിയ സീമാ വിനീതിന്റെ ജീവിതയാത്രയെക്കുറിച്ച്

സീമാ വിനീത് | Photo: Mathrubhumi/ Facebook(Seema Vineeth)

വിനീത് എന്ന പുരുഷനില്‍നിന്ന് സീമാ വിനീതിലേക്കുള്ള യാത്ര വളരെ ദുര്‍ഘടമായിരുന്നു. പെരുമാറ്റരീതികൊണ്ട് അവഗണന നേരിട്ട 14 വയസ്സുകാരന്റെ കണ്ണിലെ ഭയവും അപകര്‍ഷവും ഇന്ന് ജീവിതവിജയത്തിന്റെ കരുത്താണ്.

തന്റെ ശരീരവുമായി യോജിക്കുന്നതല്ല തന്റെ മനസ്സെന്ന തിരിച്ചറിവ്... അതു കുടുംബത്തിലും അടുപ്പക്കാരിലുമുണ്ടാക്കിയ പ്രതികരണം... കൗമാരക്കാരനായ വിനീതിന് അതു താങ്ങാന്‍ കഴിഞ്ഞില്ല. പിന്നെ ജോലിക്കായുള്ള അന്വേഷണം പെട്രോള്‍ പമ്പ്, ധാന്യ മില്‍, രോഗീപരിചരണം, അഭിനയം തുടങ്ങി നിരവധിയിടങ്ങളില്‍ വിനീതിനെ എത്തിച്ചു. വര്‍ഷങ്ങളുടെ കഠിനാധ്വാനവും പോരാട്ടവും ഇന്ന് അറിയപ്പെടുന്ന ട്രാന്‍സ് വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി സീമാ വിനീതിനെ മാറ്റി.സ്വത്വം തിരിച്ചറിയുന്നത്

കൗമാരകാലത്താണ് മനസ്സുകൊണ്ട് സ്ത്രീയാണെന്ന ചിന്തയുണ്ടാകുന്നത്. ഓര്‍മകളിലെ കുട്ടിക്കാലം വിഷമം നിറഞ്ഞതായിരുന്നു. അച്ഛന്റെ സ്‌നേഹവും കരുതലും ലഭിച്ചിട്ടില്ല. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ അമ്മയുടെ വീട്ടിലേക്കു താമസം മാറി. അത് ഒരുപാട് അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു. നഖം മിനുക്കുന്നതും ഒരുങ്ങുന്നതും മറ്റുള്ളവരുടെ കണ്ണില്‍ തെറ്റായി. പരിഹാസവും ഒറ്റപ്പെടുത്തലുകളും കൂടിക്കൂടി വന്നു. അതോടെ ആളുകളെ അഭിമുഖീകരിക്കാന്‍ ഭയം കൂടി. പഠനം അവസാനിപ്പിച്ചു. ജോലി അന്വേഷണം ഒടുവില്‍ തൃശ്ശൂരിലെത്തിച്ചു. രോഗികളെ പരിചരിക്കുന്ന ജോലിക്കിടെ ആശുപത്രിയില്‍വച്ച് പരിചയപ്പെട്ട ഒരാള്‍ വഴി അഭിനയിക്കാന്‍ അവസരം കിട്ടി. അങ്ങനെ സ്വകാര്യ ചാനലുകളിലെ ഹാസ്യപരിപാടികളില്‍ സ്ഥിരം മുഖമായി.

ഒരിടത്തും സ്ത്രീക്കും പുരുഷനും ലഭിക്കുന്നതിനു തുല്യമായ പരിഗണന ലഭിച്ചിരുന്നില്ല. ചാനലുകളിലെ ഹാസ്യപരിപാടികളില്‍ വേതനത്തിലും ലഭിക്കുന്ന സൗകര്യങ്ങളിലും ഉള്‍പ്പെടെ വേര്‍തിരിവുണ്ടായിരുന്നു. അന്നു മാറ്റിനിര്‍ത്തിയ കുടുംബക്കാര്‍ ഉള്‍പ്പെടെ പലരും ഇന്നു സ്‌നേഹത്തിലാണ്. എന്നാല്‍, എല്ലാവരും മനസ്സുകൊണ്ട് പൂര്‍ണമായി അംഗീകരിച്ചെന്ന വിശ്വാസം തനിക്കില്ല -സീമ പറയുന്നു.

അവനില്‍നിന്ന് അവളിലേക്ക്

നാലു വര്‍ഷം മുന്‍പാണ് സ്ത്രീയാകുന്നതിനുള്ള ആദ്യ ശസ്ത്രക്രിയ ചെയ്യുന്നത്. അതിനും മാസങ്ങള്‍ക്കു മുന്‍പുതന്നെ ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചിരുന്നു. ആദ്യത്തെ ശസ്ത്രക്രിയയ്ക്കു ശേഷം, ശബ്ദത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനുള്‍പ്പെടെ പിന്നീട് രണ്ടു ശസ്ത്രക്രിയകള്‍ കൂടി ചെയ്തു. കൊച്ചി അമൃതയിലും റിനൈ മെഡിസിറ്റിയിലുമായിരുന്നു ശസ്ത്രക്രിയകള്‍. ഇപ്പോള്‍ മുംബൈ ഹിന്ദുജ ആശുപത്രിയിലാണ് ഹോര്‍മോണ്‍ ചികിത്സകള്‍ തുടരുന്നത്.

ശാരീരികവും മാനസികവുമായ ചൂഷണങ്ങള്‍ ഏറെ അനുഭവിച്ചിരുന്നു. പലതും പുറത്തു പറയാന്‍പോലും കഴിഞ്ഞിട്ടില്ല. ചെറിയ പ്രായത്തിലുണ്ടായ പല സംഭവങ്ങളും ചൂഷണമാണെന്നു തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു. വിനീതില്‍നിന്ന് സീമാ വിനീതിലേക്കുണ്ടായ മാറ്റവും ജീവിതഘട്ടങ്ങളും പുസ്തകമായി എഴുതും. അനുഭവിച്ചതെല്ലാം ജീവിതംപോലെ തന്നെ അതില്‍ വരിച്ചിടും.

വിവാഹിതയാകണമെന്ന് കുറച്ചുകാലം മുന്‍പ് വരെ വളരെയേറെ ആഗ്രഹിച്ചിരുന്നു. അതിനാല്‍ ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ പോലും ജെന്‍ഡര്‍ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, പ്രണയപരാജയങ്ങള്‍ അനുഭവിച്ചതോടെ ഇനി വിവാഹിതയാവില്ലെന്ന തീരുമാനമെടുത്തു. ഭാവിയില്‍ ഒരു ട്രസ്റ്റ് തുടങ്ങണമെന്നാണ് ആഗ്രഹം. സമ്പാദിക്കുന്നതെല്ലാം ആ ട്രസ്റ്റിന്റെ പേരില്‍ എഴുതിനല്‍കും.

ശാരദ

സ്ഥിരം വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ സ്വരുക്കൂട്ടിയ പണംകൊണ്ട് ആദ്യമായി ചെയ്തത് സ്വന്തമായി സ്ഥലം വാങ്ങുകയായിരുന്നു. അവിടെ ചെറുപ്പം മുതലുള്ള തന്റെ ഏറ്റവും വലിയ ആഗ്രഹമായ വീടും നിര്‍മിച്ചു. അച്ഛനെക്കുറിച്ച് നല്ല ഓര്‍മകളില്ലെങ്കിലും ചെറുപ്പത്തില്‍ അച്ഛമ്മ ശാരദ തന്ന സ്‌നേഹവും കരുതലും ഇന്നും അമൂല്യമാണ്. അങ്ങനെ സ്വപ്‌നഭവനത്തിന്റെ പേര് 'ശാരദ' എന്നായി. തൊട്ടടുത്തുള്ള വീട്ടില്‍ സഹോദരന്‍ അമ്മയ്‌ക്കൊപ്പം കുടുംബമായി താമസിക്കുന്നു.

മേക്കപ്പ് ആര്‍ട്ടിസ്റ്റ്

സ്ഥിരമായ വരുമാനം വേണമെന്ന ആഗ്രഹമാണ് ബ്യൂട്ടീഷന്‍ പഠനത്തിലേക്കെത്തിച്ചത്. പിന്നീട് മേക്കപ്പ് പഠിച്ചു. തിരിച്ചറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാവാന്‍ നാലു വര്‍ഷത്തോളമെടുത്തു. കൂടുതലും ബ്രൈഡല്‍ വര്‍ക്കുകളാണ് ചെയ്യുന്നത്. നാലാഞ്ചിറയില്‍ സീമാ വിനീത് മേക്ക് ഓവര്‍ സ്റ്റുഡിയോ എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം കോവിഡ് കാലത്ത് പൂട്ടി. ഇപ്പോള്‍ വീണ്ടും പുതിയ സ്ഥാപനം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: Seema Vineeth Best transgender entrepreneur kerala state award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented