സാറാ തെണ്ടുൽക്കർ
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും. സച്ചിന്റെ ഭാര്യ അഞ്ജലി, മക്കളായ സാറ, അര്‍ജുന്‍ എന്നിവരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ആരാധകര്‍ കാണുന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ സച്ചിന്‍ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അന്താരാഷ്ട്ര വസ്ത്രകമ്പനിയുടെ പരസ്യത്തിലൂടെ മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സാറാ തെണ്ടുല്‍ക്കര്‍. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ വസ്ത്രനിർമാണ സ്ഥാപനമായ സെല്‍ഫ് പോട്രെയ്റ്റിന്റെ പരസ്യത്തിലാണ് 24-കാരിയായ സാറാ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തില്‍ ബോളിവുഡ് നടി ബനിത സന്ധു, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറും വ്യവസായി ജെയ്‌ദേവ ഷറോഫിന്റെ മകളുമായ ടാനിയ ഷറോഫും സാറയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
പലതരത്തിലുള്ള വസ്ത്രങ്ങളില്‍ മൂവരും പോസ് ചെയ്യുന്നതാണ് വീഡിയോ രൂപത്തിലുള്ള പരസ്യത്തിലുള്ളത്.
ഫോട്ടോഷൂട്ടില്‍ നിന്നുള്ള ഏതാനും ചിത്രങ്ങള്‍ സാറ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
പരസ്യത്തിന് സാമൂഹികമാധ്യമങ്ങളില്‍ വലിയതോതിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. മോഡല്‍ രംഗത്തേക്കുള്ള സാറയുടെ അരങ്ങേറ്റത്തിന് പിന്തുണയും സ്‌നേഹവും അറിയിച്ച് ധാരാളം പേര്‍ സാറയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റു ചെയ്തിട്ടുണ്ട്.
സച്ചിന്‍-അഞ്ജലി ദമ്പതികളുടെ മൂത്ത കുട്ടിയായ സാറ മുംബൈയില്‍നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍നിന്ന് എം.ബി.ബി.എസ്. എടുത്തു. അമ്മയുടെ പാത പിന്തുടര്‍ന്ന് പീഡിയാട്രീഷന്‍ ആയാണ് സാറ പ്രാക്ടീസ് ചെയ്യുന്നത്.
പൊതുജനമധ്യത്തില്‍നിന്ന് പൊതുവെ അകന്നുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന സാറ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ഒന്നരലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് സാറയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.
Content highlights: sara thendulkar's debut in modeling, Sachin Tendulkar's daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..