സാനിയ മിർസയും കുഞ്ഞും
ജനുവരിയില്‍ ഡബിള്‍സില്‍ നേടിയ വിജയത്തോടെയാണ് സാനിയ മിര്‍സ കളിക്കളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് അറിയിച്ചത്. കുഞ്ഞു പിറന്നതോടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ആ വരവ്. ആറ് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ സാനിയയെ പദ്മഭൂഷണ്‍ പത്മ ശ്രീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.
'ബീയിങ് സെറീന' എന്ന സെറീനയെ പറ്റിയുള്ള ഡോക്യുമെന്ററിയും തന്റെ ജീവിതവും ഒരുപോലെയാണെന്ന് ഒരിക്കല്‍ സാനിയ മിര്‍സ പറഞ്ഞിരുന്നു. അമ്മയുടെ കടമകളും കരിയറും ഒരു പോലെ ബാലന്‍സ് ചെയ്യാന്‍ കഠിനാധ്വാനം ചെയ്യുന്ന വനിതാ ടെന്നിസിലെ ഇതിഹാസം സെറീന വില്യംസിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ആ ഡോക്യുമെന്ററി.
തന്റെ തിരിച്ചു വരവ് ആഘോഷമാക്കുന്നതിനിടെ മറ്റ് അമ്മമാര്‍ക്കു വേണ്ടി സാനിയ മിര്‍സ എഴുതിയ കത്ത് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുകയാണ്. നിരവധി കടമ്പകള്‍ കടന്നാണ് സാനിയ മിര്‍സ വീണ്ടും കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.
'ഗര്‍ഭകാലം എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. നമുക്ക് അതിനെ പറ്റി പല സങ്കല്‍പങ്ങളും ഉണ്ടാകും. എന്നാല്‍ അനുഭവിച്ചാല്‍ മാത്രമേ അതിന്റെ ശരിയായ അര്‍ത്ഥം നിങ്ങള്‍ക്ക് മനസ്സിലാകൂ. മനുഷ്യനെന്ന നിലയില്‍ നിങ്ങളെ മാറ്റി മറിക്കുന്ന അനുഭവമാണ് അത്.' ഗര്‍ഭകാലത്തെ പറ്റി താരം കുറിക്കുന്നത് ഇങ്ങനെ.
'പ്രസവ ശേഷം ശരീരം പഴയപോലെ ആക്കുക എന്നത് ഒരു വെല്ലുവിളിയാണ്. അത് സെറീന വില്യംസിനോട് ഉപമിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, എല്ലാം സ്ത്രീകളും അത് മാതൃകയാക്കണം. ഗര്‍ഭകാലത്തിന് മുമ്പും ശേഷവും ശരീരത്തില്‍ വരുന്ന മാറ്റത്തെ പറ്റി പലരും ശ്രദ്ധിക്കുക തന്നയില്ല. ഗര്‍ഭകാലത്ത് 23 കിലോ ഭാരമാണ് എനിക്ക് വര്‍ധിച്ചത്. എന്നാല്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒന്നിലേക്ക് തിരിച്ചു പോകാന്‍ എനിക്ക് ഭാരം കുറയ്ക്കണമായിരുന്നു. 26 കിലോ ഭാരമാണ് കൃത്യമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും കുറച്ചത്.' തന്റെ ഫിറ്റ്‌നസ്സ് തിരിച്ചു പിടിച്ചതിനെ പറ്റി സെറീന കുറിപ്പില്‍ പറയുന്നു.
'ചില സമയങ്ങളില്‍ പ്രതീക്ഷകള്‍ നഷ്ടമായേക്കാം. എങ്കിലും നിങ്ങള്‍ നിങ്ങളുടെ പ്രൊഫഷനെയും കുടുംബത്തെയും ഒരു പോലെ സ്‌നേഹിക്കണം. എങ്കിലേ നമുക്ക് തെളിയിക്കാനാവൂ സ്ത്രീകള്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് നേടാനാകും എന്ന്.' സാനിയ അമ്മമാര്‍ക്കുള്ള കത്തില്‍ കുറിക്കുന്നു.
Content Highlights: Sania Mirza open letter to mothers pregnancy and having a baby made me a better person
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..