
സമീര റെഡ്ഡി
ബോഡിപോസിറ്റിവിറ്റിയെക്കുറിച്ചു സംസാരിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത താരമാണ് നടി സമീറ റെഡ്ഡി. മുമ്പും പ്രസവശേഷം തന്റെ ശരീരത്തിന് വന്ന മാറ്റത്തെക്കുറിച്ചും അവയെ താൻ സന്തോഷത്തോടെ സ്വീകരിക്കുന്നതിനെക്കുറിച്ചും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ രണ്ടു ചിത്രങ്ങൾ സഹിതം ബോഡിപോസിറ്റിവിറ്റിയെക്കുറിച്ചുള്ള ശക്തമായ സന്ദേശം പങ്കുവെക്കുകയാണ് സമീറ.
വർഷങ്ങൾക്കു മുമ്പ് റാംപിൽ നടക്കുന്ന ചിത്രവും ഇപ്പോഴത്തേതും വച്ചാണ് സമീര കുറിച്ചിരിക്കുന്നത്. ഒന്ന് സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണെങ്കിൽ മറ്റൊന്ന് വർക്കൗട്ട് സെഷനിടയിൽ നിന്നുള്ളതാണ്. മുമ്പത്തെ ശരീരമായോ ലുക്കുമായോ താരതമ്യം ചെയ്ത് നിരാശപ്പെടരുത് എന്ന സന്ദേശമാണ് സമീറ പങ്കുവെക്കുന്നത്.
മുമ്പ് നിങ്ങളെങ്ങനെയായിരുന്നുവെന്ന് നിങ്ങള്‍ സ്വയം താരതമ്യം ചെയ്യാറുണ്ടോ എന്നുചോദിച്ചാണ് സമീറ കുറിപ്പ് ആരംഭിക്കുന്നത്. മുമ്പ് എന്തായിരുന്നോ എന്നതിൽ കുടുങ്ങിക്കിടക്കുന്നതിന് പകരം പുനർനിർവചിക്കുന്നതാണ് ശരീരത്തോടും ആത്മാവിനോടും ചെയ്യാൻ കഴിയുന്ന ആരോഗ്യകരമായ കാര്യമെന്നു പറയുന്നു സമീറ. ലോകം നിങ്ങൾക്കു മേൽ മുൻവിധി കൽപിക്കുമായിരിക്കും എന്നാൽ അതിന്റെ ഇരകളാവരുത്. പിറകോട്ട് നോക്കാതെ മുന്നോട്ടൂ പോകൂ എന്നും സമീറ പറയുന്നു.
ഇംപെർഫെക്റ്റ്ലി പെർഫെക്റ്റ് എന്ന ഹാഷ്ടാഗോടെയാണ് സമീറ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇത്രയേറെ പിന്തുണ നൽകുന്ന ശരീരത്തിന് നന്ദി പറയുന്നുവെന്നും തനിക്ക് പോസിറ്റീവായി തുടരണമെന്നും സമീറ കുറിക്കുന്നു. നിരവധി പേരാണ് സമീറയെ പിന്തുണച്ച് കമന്റ് ചെയ്തിരിക്കുന്നത്. സമീറയെപ്പോലെ മാറ്റങ്ങളെ പുൽകാൻ തയ്യാറായാൽ നെഗറ്റിവിറ്റി ജീവിതത്തെ ബാധിക്കില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..