Photos: instagram.com|reddysameera|
ബോഡിപോസിറ്റിവിറ്റി എന്ന ആശയത്തെക്കുറിച്ച് ഏറ്റവുമധികം സംസാരിക്കാറുള്ള താരമാണ് നടി സമീര റെഡ്ഡി. നര വന്ന മുടിയിഴകളെക്കുറിച്ചും വണ്ണം വച്ചതിനെക്കുറിച്ചുമൊക്കെ സമീര നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരുവർഷത്തിനിടെ വണ്ണം കുറച്ചതിനെക്കുറിച്ചും ശരീരത്തിനു വന്ന മാറ്റത്തിനെക്കുറിച്ചും പങ്കുവെക്കുകയാണ് സമീര റെഡ്ഡി.
ഒരുവർഷത്തിനിടെ പതിനൊന്നു കിലോ കുറച്ചതിനെക്കുറിച്ചാണ് സമീര പോസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ണം കുറയ്ക്കുക എന്നതിലുപരി തന്റെ എനർജി ലെവൽ വർധിച്ചതിലാണ് സന്തോഷമെന്ന് സമീര പറയുന്നു. വണ്ണം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രം സഹിതമാണ് സമീരയുടെ പോസ്റ്റ്.
ഒരുവർഷം മുമ്പ് ഫിറ്റ്നസിനെ ഗൗരവകരമായി എടുക്കാൻ തീരുമാനിക്കുന്ന സമയത്ത് തന്റെ ഭാരം 92 കിലോ ആയിരുന്നെന്ന് സമീര കുറിക്കുന്നു. ഇപ്പോഴത് 81 കിലോയായി. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് തന്നെ സഹായിച്ചുവെന്നും സമീര പറയുന്നു. രാത്രിസമയങ്ങളിൽ സ്നാക്സ് കഴിക്കുന്ന ശീലം ഇല്ലാതാക്കാൻ ഇതു സഹായിച്ചു. നെഗറ്റീവ് ചിന്തകളിൽ നിന്ന് വിട്ടുനിൽക്കാൻ പരമാവധി ശ്രമിച്ചതിനൊപ്പം തന്റെ ശരീരത്തിൽ സന്തുഷ്ടയായിരിക്കാൻ തുടങ്ങി. ഏതെങ്കിലും കായിക ഇനത്തിന്റെ സഹായം തേടുന്നത് ഫിറ്റ്നസിനെ രസകരമാക്കുമെന്നും സമീര.
പെട്ടെന്ന് വണ്ണം കുറയണം എന്നതായിരിക്കരുത് ലക്ഷ്യം വെക്കേണ്ടത് മറിച്ച് യഥാർഥമായ ലക്ഷ്യങ്ങളാണ് വെക്കേണ്ടതെന്നും സമീര. തന്റെ ഫിറ്റ്നസ് ശീലങ്ങൾ മുന്നോട്ടും തുടരുമെന്ന ഉറപ്പും നാൽപത്തിമൂന്നുകാരിയായ സമീര പറയുന്നു.
അടുത്തിടെയും സമാനമായൊരു കുറിപ്പ് സമീര പങ്കുവച്ചിരുന്നു. മുമ്പത്തെ ശരീരമായോ ലുക്കുമായോ താരതമ്യം ചെയ്ത് നിരാശപ്പെടരുത് എന്നാണ് താരം അന്നു കുറിച്ചത്. വർഷങ്ങൾക്കു മുമ്പ് റാംപിൽ നടക്കുന്ന ചിത്രവും ഇപ്പോഴത്തേതും ചേർത്തുവച്ചാണ് സമീര കുറിച്ചത്. മുമ്പ് എന്തായിരുന്നോ എന്നതിൽ കുടുങ്ങിക്കിടക്കുന്നതിന് പകരം പുനർനിർവചിക്കുന്നതാണ് ശരീരത്തോടും ആത്മാവിനോടും ചെയ്യാൻ കഴിയുന്ന ആരോഗ്യകരമായ കാര്യമെന്നാണ് സമീര പറഞ്ഞത്.
Content Highlights: sameera reddy shares her transformation as she sheds 11 kgs, body positivity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..