സാമന്ത റൂത്ത് പ്രഭു|photo:Instagram.com/samantharuthprabhuoffl/
വര്‍ക്കൗട്ടിനും ഡയറ്റിനും സിനിമാതാരങ്ങള്‍ നല്‍കുന്ന പ്രാധാന്യം ചെറുതൊന്നുമല്ല. തങ്ങളുടെ ഫിറ്റ്‌നെസ് ടിപ്‌സുകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതിലും അവര്‍ സജീവമാണ്. ഇപ്പോളിതാ പ്രേക്ഷകരുടെ ഇഷ്ടതാരം സാമന്ത റൂത്ത് പ്രഭുവാണ് തന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിന് മുന്‍പ് താരം തന്നെ ബാധിച്ച ഒരു അസുഖത്തെ കുറിച്ചും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവച്ചിരുന്നു. വര്‍ക്കൗട്ട് വീഡിയോയ്‌ക്കൊപ്പം ഒരുകുറിപ്പും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നതിന് കര്‍ശനമായ ഡയറ്റ് പിന്തുടരുന്നതിനെ കുറിച്ചും അവര്‍ ഈ പോസ്റ്റില്‍ പറയുന്നു.'പ്രചോദനത്തിന് നന്ദി. ചില ദുഷ്‌കരമായ ദിവസങ്ങളിലുടെയാണ് കടന്നു പോയത്. സാധ്യമായ ഏറ്റവും കര്‍ശനമായ ഭക്ഷണക്രമം (ഓട്ടോ ഇമ്മ്യൂണ്‍ ഡയറ്റ്.. അതെ അങ്ങനെയൊന്നുണ്ട്) നാം കഴിക്കുന്നതല്ല നമ്മുടെ കരുത്ത് എന്നെന്നെ പഠിപ്പിച്ചു....', എന്ന് കുറിച്ചുകൊണ്ടാണ് കൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആലിയ ഭട്ട്, സംയുക്ത ഹെഗ്ഡെ തുടങ്ങി നിരവധി സെലിബ്രിറ്റികളും സാമന്തയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ആരാധകരും സാമന്തയെ പ്രശംസിച്ച് നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ പങ്കുവെച്ചിട്ടുണ്ട്.
പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. ഏത് പ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ് ഇത്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗമാണ് മയോസൈറ്റിസ്.
Content Highlights: samantha,autoimmune disease myositis, workout video,fitness
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..