Photos: instagram.com/samantharuthprabhuoffl/
വിവാഹമോചനത്തോടെ വിമർശിക്കപ്പെടുന്ന സ്ത്രീകൾ നിരവധിയാണ്. നടി സാമന്ത റൂത് പ്രഭുവിനും വിവാഹമോചനത്തോടെ ഏറെ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ഗർഭച്ഛിദ്രം നടത്തിയെന്നും അവസരവാദിയെന്നുമൊക്കെ സാമന്ത ക്രൂരമായ വിമർശനങ്ങൾ നേരിടുകയുണ്ടായി. ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ നെഗറ്റീവ് കമന്റുകളുമായി എത്തിയവർക്ക് വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാൺ് സാമന്ത.
കഴിഞ്ഞ ദിവസം സാമന്ത പങ്കുവെച്ച പച്ചനിറത്തിലുള്ള ഗൗൺലുക്കാണ് ട്രോളുകൾ നേരിട്ടത്. ആരു ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇതെന്നും തീരെ ചേരുന്നില്ലെന്നും കൂടുതൽ ഗ്ലാമറസായി എന്നുമൊക്കെ കമന്റുകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.
നമ്മൾ സ്ത്രീകളെ, അവർ ധരിക്കുന്ന വസ്ത്രത്തിന്റെയും അവരുടെ നിറത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും സ്കിൻ ടോണിന്റെയുമൊക്കെ പേരിൽ വിലയിരുത്തും. ആ പട്ടിക പോയിക്കൊണ്ടേയിരിക്കും. ഒരാൾ ധരിക്കുന്ന വസ്ത്രത്തെ ആധാരമാക്കി തിടുക്കത്തിൽ വിലയിരുത്തുക എന്നത് ഒരാൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ്- സാമന്ത കുറിച്ചു.
ഇപ്പോൾ 2022-ലാണ് നിൽക്കുന്നതെന്നും സ്ത്രീകളെ അവരുടെ ഹെംലൈനിന്റെയും നെക് ലൈനിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ഒന്ന് നിർത്തി അവനവനെ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചുകൂടേ എന്നും സാമന്ത ചോദിക്കുന്നു. ഒരു വ്യക്തിയെ അളക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയെ സൗമ്യമായി തിരുത്തിയെഴുതാം എന്നും സാമന്ത കുറിക്കുന്നു.
പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവൃത്തികളെ സമൂഹം എങ്ങനെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ കാണുന്നു എന്നതിനെക്കുറിച്ച് സാമന്ത നേരത്തേ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. "സ്ത്രീകൾ ചെയ്യുമ്പോൾ കാര്യങ്ങൾ നിരന്തരം ധാർമ്മികമായി ചോദ്യം ചെയ്യപ്പെടുന്നു, എന്നാൽ പുരുഷന്മാർ ചെയ്യുമ്പോൾ ധാർമ്മികമായി ചോദ്യം ചെയ്യപ്പെടുന്നതുമില്ല.. എങ്കിൽ ഒരു സമൂഹമെന്ന നിലയിൽ നമുക്ക് അടിസ്ഥാനപരമായി ധാർമ്മികതയില്ല..." എന്നാണ് സാമന്ത അന്ന് കുറിച്ചത്.
2018-ലായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്.
Content Highlights: samantha ruth prabhu post on trolling, stop judging women, celebrity fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..