Photo: Instagram|Samantha
ലോക്ക്ഡൗൺ കാലം മുതൽ സമൂഹമാധ്യമത്തിൽ മുമ്പത്തേതിലും സജീവമാണ് നടി സാമന്ത റൂത് പ്രഭു. സിനിമയേക്കാൾ പൂന്തോട്ടപരിപാലനമാണ് തന്റെ ഹോബിയെന്ന് പറഞ്ഞിട്ടുള്ള സാമന്ത നിരവധി പോസ്റ്റുകളും പങ്കുവച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയൊരു പോസ്റ്റ് വൈറലാവുകയാണ്. ഡിസൈനർ ഔട്ട്ഫിറ്റുകളെക്കുറിച്ചാണ് സാമന്തയുടെ പുതിയ പോസ്റ്റ്.
അഭിനയത്തിനും ഗാർഡനിങ്ങിനും പുറമേ ജീവിതത്തിലെ പുതിയൊരു ഉദ്യമത്തിനുകൂടി തുടക്കം കുറിച്ചിരിക്കുകയാണ് സാമന്ത. തന്റെ പേരിൽ ഒരു ഫാഷൻ ബ്രാൻഡിനു തുടക്കം കുറിച്ചത് അറിയിച്ച പോസ്റ്റിലാണ് സാമന്ത ഡിസൈനർ ഔട്ട്ഫിറ്റുകളെക്കുറിച്ചും പറയുന്നത്. അഭിനയത്തിലേക്കു വരും മുമ്പ് ഫാഷനബിളായിട്ടുള്ള ആളുകളെ കാണുന്നതും മാഗസിനുകളിലെ സ്റ്റൈലുകളുമൊക്കെ തന്നെ ഭ്രമിപ്പിച്ചിരുന്നു. കോളേജ് കാലത്ത് ഡിസൈനർ ഔട്ട്ഫിറ്റ് വാങ്ങാനുള്ള പ്രാപ്തിയുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.
അഭിനയം ആരംഭിച്ചതോടെ പ്രഗത്ഭരായ ഡിസൈനർമാരുടെ വസ്ത്രം ധരിക്കാനുള്ള അവസരം ലഭിച്ചു. കാലങ്ങൾക്കിപ്പുറം തന്റെ കൈയൊപ്പു പതിച്ച ഔട്ട്ഫിറ്റ് ധരിക്കാൻ പോവുന്നു. ഇതു വൈകാരികമായ യാത്രയാണെന്നും തന്റെ സ്വപ്നമാണെന്നും സാമന്ത പറയുന്നു.
ഫാഷനോടുള്ള തന്റെ സ്നേഹത്തിന്റെ പ്രതിഫലനമാണ് സാഖി എന്ന തന്റെ പുതിയ സംരംഭം. മാസങ്ങളായി തന്റെ കുഞ്ഞാണ് ഇതെന്നും സാമന്ത കുറിക്കുന്നു.
Content Highlights: samantha ruth prabhu on her designing brand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..