.
ബോളിവുഡ് വിശേഷങ്ങളില്‍ നടന്‍ സല്‍മാന്‍ ഖാന്റെ പിറന്നാള്‍ വിശേഷങ്ങളാണ് നിറയുന്നത്. മുംബൈയിലാണ് തന്റെ 57-ാം ജന്മദിനം അദ്ദേഹം അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം
ആഘോഷിച്ചത്. സൂപ്പര്‍സ്റ്റാറിന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങളും അണിനിരന്നത് വാര്‍ത്തകളില്‍ നിറയുകയാണ്.
സല്‍മാന് ആശംസകളറിയിക്കാന്‍ ഷാരൂഖ് ഖാനും നേരിട്ടെത്തിയിരിന്നു. ഷാരൂഖ്-സല്‍മാന്‍ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. അതിനിടയിലാണ് സല്‍മാന്റെ മുന്‍ കാമുകിയും സുഹൃത്തുമായ സംഗീത ബിജ്‌ലാനി വാര്‍ത്തകളില്‍ നിറയുന്നത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സംഗീതയെ സല്‍മാന്‍ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
സംഗീതയെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം. ഈ ചിത്രങ്ങള്‍ക്ക് വലിയ പ്രതികരണമാണ് സാമൂഹികമാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. സല്‍മാനുമായി ഏറ്റവുമധികം കാലം പ്രണയത്തിലായിരുന്ന വ്യക്തിയാണ് സംഗീത. 90-കളില്‍ ഇരുവരുടേയും പ്രണയം വലിയ വാര്‍ത്തയായിരിന്നു. എട്ടുവര്‍ഷത്തോളം നീണ്ടുനിന്നതായിരുന്നു അവരുടെ പ്രണയം.
എല്ലാക്കാലത്തും സല്‍മാന്റെ പ്രണയവും ബ്രേക്കപ്പുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. വിവാഹം വരെയെത്തിയ ബന്ധമാണ് പിന്നീട് പിരിഞ്ഞതെന്നും സല്‍മാന്‍ തന്നെ പറഞ്ഞിരുന്നു. വിവാഹത്തിന്റെ കാര്‍ഡ് വരെ പ്രിന്റു ചെയ്തതിന് ശേഷമായിരുന്നു അവര്‍ പിരിയുന്നത്.
എങ്കിലും ഇതുവരും തമ്മിലുള്ള സൗഹൃദം സുദൃഢമാണെന്നാണ് ഈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. സഹോദരി അര്‍പ്പിത ഖാന്റെ മകള്‍ ആയത് ശര്‍മ്മയുടേയും പിറന്നാള്‍ ഒരേ ദിവസമാണ്. രണ്ടുപേരുടേയും ചേര്‍ന്നുള്ള പിറന്നാള്‍ ആഘോഷമാണ് നടന്നത്.
ആയുഷ് ശര്‍മ്മ, ജാന്‍വി കപൂര്‍, പൂജ ഹെഗ്‌ഡേ, തബു, സുനില്‍ ഷെട്ടി,ജെനീലിയ, സൊനാക്ഷി തുടങ്ങിയവരും പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കിസി കാ ഭായ് കിസ് കാ ജാന്‍, ടൈഗര്‍-3 എന്നിവയാണ് സല്‍മാന്റെ പുതിയ ചിത്രങ്ങള്‍.
Content Highlights: Salman Khan, Sangeeta Bijlani , birthday,Shah Rukh Khan ,ayat sharma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..