
സച്ചിൻ തെണ്ടുൽക്കറും മകൾ സാറയും| Photo: https:||www.facebook.com|SachinTendulkar
എല്ലാവര്‍ഷവും സെപ്റ്റംബര്‍മാസം നാലാമത്തെ ഞായറാഴ്ചയാണ് അന്താരാഷ്ട്രതലത്തില്‍ പെണ്‍കുട്ടികളുടെ ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 26-നാണ് ആ ദിനം. ഒട്ടേറെ പ്രമുഖര്‍ തങ്ങളുടെ പെണ്മക്കളെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചു.
ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതില്‍ ഏറെ ശ്രദ്ധ നേടി. മകള്‍ സാറ ചെറിയ കുട്ടിയായിരിക്കുമ്പോഴുള്ള ചിത്രം പങ്കുവെച്ചാണ് സച്ചിന് കുറിപ്പെഴുതിയിരിക്കുന്നത്.
'നീ അടുത്തുള്ളപ്പോള്‍ സമയം സിക്സര്‍ പോലെ പറന്നുപോകുന്നു...ഈ ചിത്രത്തില്‍ കാണുന്നതുപോലെ. എന്റെ മടിയില്‍നിന്ന് ഇഴഞ്ഞിറങ്ങിയ നീ സുന്ദരിയായ യുവതിയായി വളര്‍ന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഞാന്‍ നിന്നെക്കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്നു. നിന്നെപ്പോലൊരു മകളെ കിട്ടിയതിന് ഞാന്‍ ഭാഗ്യവാനാണ്'-സച്ചിന് പറഞ്ഞു.
Content highlights: sachin thendulakr on daughters day sara sachin
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..