രുപാലി ഭർത്താവിനും മകനുമൊപ്പം | Photos: instagram.com/rupaliganguly/
കുടുംബ പ്രാരാബ്ധങ്ങൾക്ക് മുന്നിൽ കരിയർ മോഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന നിരവധി സ്ത്രീകളുണ്ട്. എന്നാൽ മനസ്സിലാക്കുന്ന പങ്കാളികളുണ്ടെങ്കിൽ ഒന്നും തടസ്സമാവില്ലെന്ന് പറയുകയാണ് അഭിനേത്രിയായ രുപാലി ഗാംഗുലി. ഭർത്താവ് പൂർണ പിന്തുണയുമായി കൂടെനിന്നതിനാൽ കരിയറിൽ തനിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടില്ലെന്ന് പറയുകയാണ് രുപാലി. ഭർത്താവ് അശ്വിൻ ബിസിനസ്സിൽ നിന്ന് ഇടവേളയെടുത്ത് വീട്ടുകാര്യങ്ങൾ ഏറ്റെടുത്തതുകൊണ്ടു മാത്രമാണ് തനിക്ക് വീണ്ടും അഭിനയ രംഗത്തേക്ക് എത്താൻ കഴിഞ്ഞതെന്ന് രുപാലി പറയുന്നു.
നേരത്തേ വിവാഹിതയാവുക, കുടുംബമാവുക എന്നൊക്കെയായിരുന്നു തന്റെ സ്വപ്നങ്ങളല്ലെങ്കിൽ വൈകാതെ കാഴ്ച്ചപ്പാടിനു മാറ്റം വന്നുവെന്ന് പറയുകയാണ് രുപാലി. 2015ൽ കുഞ്ഞ് ജനിച്ചപ്പോൾ മറ്റൊന്നും ചെയ്യാൻ തനിക്ക് തോന്നിയിരുന്നില്ല. വൈകി അമ്മയായതിനാൽ തന്നെ പൂർണസമയവും മകനൊപ്പം ചിലവഴിക്കാനാണ് താൽപര്യപ്പെട്ടിരുന്നത്. മാതൃത്വത്തിന്റെ ഓരോ സെക്കൻഡും ആസ്വദിക്കുകയായിരുന്നു. അവ വളരെ അമൂല്യവുമായിരുന്നു. എന്നാൽ മകൻ വലുതായി കരിയറിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പങ്കുവെക്കുകയാണ് രുപാലി.
മഹാമാരിക്ക് തൊട്ടുമുമ്പാണ് ഒരു സീരിയലിൽ അവസരം ലഭിച്ചത്. മകനെ തനിച്ചാക്കി ജോലിക്ക് പോവുന്നത് പ്രയാസകരമായിരുന്നു. എന്നാൽ ആ സമയത്ത് ഭർത്താവ് അശ്വിൻ പിന്തുണച്ചതുകൊണ്ട് മാത്രമാണ് തനിക്ക് മുന്നോട്ടു പോവാൻ കഴിഞ്ഞത്. മകന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ഭർത്താവ് നോക്കിക്കോളാമെന്നും തന്നോട് കരിയറിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ആദ്യമൊക്കെ തനിക്ക് പരാജയമാണെന്നു തോന്നി, എല്ലാം അദ്ദേഹം തനിച്ചാണ് ചെയ്തിരുന്നത്. എന്നാൽ അദ്ദേഹം തനിക്ക് വേണ്ടി വളരെയധികം പിന്തുണ നൽകി- രുപാലി പറയുന്നു.
തന്റെ അസാന്നിധ്യത്തിൽ ഭർത്താവ് അമ്മയുടെ സ്ഥാനം കൂടി വഹിക്കുകയായിരുന്നു എന്നും രുപാലി പറയുന്നു. അമ്മയുടെ സ്ഥാനം അദ്ദേഹം വളരെ നന്നായി നിർവഹിച്ചു. ഇത്രയധികം സ്ത്രീയെ പിന്തുണയ്ക്കുന്ന ഒരാളെ പങ്കാളിയായി കിട്ടിയതിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇതിലും വലിയൊരു മാതൃകയെ മകന് കാണിച്ചു കൊടുക്കാനില്ല- രുപാലി കൂട്ടിച്ചേർത്തു.
Content Highlights: rupali ganguly reveals her husband paused career, so she can work
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..