റിഹാന | Photo: www.instagram.com/p/CakuzvlLBf6/
പ്രതിസന്ധികൾ നിറഞ്ഞ ചുറ്റുപാടിൽനിന്ന് സംഗീതത്തിലൂടെ വളർന്നുവന്ന് പിന്നീട് സംരംഭകത്വത്തിലും മികവു കാട്ടിയ റിഹാനയെത്തേടി പുതിയ അംഗീകാരമെത്തിയിരിക്കുന്നു. ഫോബ്സ് മാഗസിന്റെ ഇക്കൊല്ലത്തെ ശതകോടീശ്വര പട്ടികയിൽ റിഹാന അരങ്ങേറ്റം കുറിച്ചു. ഏകദേശം 170 കോടി യു.എസ്. ഡോളറാണ് ഇപ്പോഴവരുടെ സമ്പാദ്യം. ജന്മരാജ്യമായ ബാർബഡോസിൽ നിന്നുള്ള ആദ്യ ശതകോടീശ്വരിയെന്ന ഖ്യാതികൂടി റിഹാനയ്ക്കുണ്ട്. ഫെന്റി ബ്യൂട്ടി എന്ന പേരിൽ കോസ്മെറ്റിക്സ് കമ്പനിയും സാവേജ് എക്സ് ഫെന്റ് എന്നപേരിൽ നിശാവസ്ത്രങ്ങളുടെ കമ്പനിയും റിഹാന നടത്തുന്നുണ്ട്.
റോബിൻ റിഹാന ഫെന്റിയെന്നാണ് മുഴുവൻ പേര്. നിലവിൽ അമ്മയാവാനുള്ള കാത്തിരിപ്പിലാണവർ. ബാർബഡോസിലെ സെയ്ന്റ് മൈക്കിളിൽ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളർന്നത്. ദരിദ്രമായ ചുറ്റുപാടിൽ വളർന്ന അവരെ അമേരിക്കൻ പ്രൊഡ്യൂസറായ ഇവാൻ റോഗേഴ്‌സാണ് സംഗീതമേഖലയിൽ ഉയർത്തിക്കൊണ്ട് വന്നത്.
സംഗീതമേഖലയിൽ ഗ്രാമി പുരസ്‌കാരങ്ങളടക്കം വലിയ അംഗീകാരങ്ങൾ സ്വന്തമാക്കിയ റിഹാന മേയ്ക്ക് അപ്, ഫാഷൻ രംഗത്തും വിജയക്കൊടി പാറിച്ചു. ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ് റിഹാന.
സംഗീത ജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഫോബ്‌സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യകതികളുടെ പട്ടികയിലും റിഹാനയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജെയ്സീ, കാന്യേ വെസ്റ്റ്, കിം കർദാഷിയാൻ, ഓപ്ര വിൻഫ്രീ, സ്റ്റീഫൻ സ്പിൽബെർഗ്, പീറ്റർ ജാക്സൺ (ആദ്യമായി), ടെയ്‌ലർ പെറി തുടങ്ങിയവരും ഇത്തവണ ഫോബ്സിന്റെ ശതകോടീശ്വര പട്ടികയിലുണ്ട്.
Content Highlights: rihanna debut, forbes annual billionaires list


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..