നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല-റിച്ച ഛദ്ധ


ഇവയൊന്നും നമ്മളെ ബാധിക്കില്ല എന്ന് കരുതുന്ന പുരോഗതിയുള്ള ഇടങ്ങളില്‍ നിന്നു തന്നെയാണ് ഈ പരസ്യങ്ങളെല്ലാം

-

നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല എന്ന് നടി റിച്ച ഛദ്ധ. ഞായറാഴ്ചകളില്‍ വിവിധ പത്രങ്ങളില്‍ വരുന്ന വിവാഹപരസ്യങ്ങളുടെ പേജുകള്‍ ഉദാഹരണമായി കാണിച്ചാണ് റിച്ച തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഓരോ പരസ്യത്തിലും ഫെയര്‍, വെജിറ്റേറിയന്‍, ഹോംലി ഗേള്‍, ഇന്നസെന്റ് തുടങ്ങിയ വാക്കുകള്‍ അണ്ടര്‍ലൈന്‍ ചെയ്താണ് റിച്ച പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ജാതിവിവേചനങ്ങള്‍ ഒരിക്കലും അവസാനിച്ചിട്ടില്ല. ഇവയൊന്നും നമ്മളെ ബാധിക്കില്ല എന്ന് കരുതുന്ന പുരോഗതിയുള്ള ഇടങ്ങളില്‍ നിന്നു തന്നെയാണ് ഈ പരസ്യങ്ങളെല്ലാം.' റിച്ച കുറിക്കുന്നു.

എന്നാല്‍ പരസ്യം 2010 ലേതാണെന്ന് പറഞ്ഞ് മറ്റൊരാള്‍ മറുപടി ട്വീറ്റുമായി എത്തി. ഇയാള്‍ക്ക് മറുപടിയായി റേ എന്ന യൂസര്‍ ഈ ഞായറാഴ്ച വന്ന പരസ്യവും പോസ്റ്റുചെയ്തിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പുള്ള പരസ്യവും പുതിയ പരസ്യവും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്നാണ് ഇയാള്‍ കുറിച്ചിരിക്കുന്നത്. #BlackLivesMatter എന്ന ഹാഷ്ടാഗോടെയാണ് ഈ പോസ്റ്റ്.

ഇരുവര്‍ക്കും മറുപടിയായി ഓഗസ്റ്റില്‍ ഡേവിഡ് ഗില്‍ബര്‍ട്ട എന്നയാളുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടും റിച്ച പങ്കുവയ്ക്കുന്നുണ്ട്. അമേരിക്കയിലെ ടെക്ക് കമ്പനികളില്‍ ജോലി ചെയ്യുന്ന ദളിതരായ ഇന്ത്യക്കാര്‍ക്ക് അവരുടെ ജാതി മറച്ചു വയ്‌ക്കേണ്ടി വരുന്നുണ്ട് എന്നാണ് ഇത്. ലോകം മുഴുവന്‍ ഇത്തരത്തിലുള്ള നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും റിച്ച കുറിക്കുന്നു.

Content Highlights: Richa Chadha Explains Why ‘Caste is Not Dead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented