സെലസ്റ്റി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: instagram.com/celesti.bairagey/
ഒരാളെപ്പോലെ സാദൃശ്യമുള്ള പലപേരുണ്ടാകുമെന്നാണ് പറയാറ്. ഇത്തരത്തിലുള്ളയാളുകളെ കണ്ടെത്തിയ വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. സിനിമാ താരങ്ങളുടെ അപരന്മാരാണ് പലപ്പോഴും ഇതില്‍ ശ്രദ്ധ നേടുക. മുമ്പ് മലയാളി നടന്മാരായ പൃഥിരാജിനും ദുല്‍ഖര്‍ സല്‍മാനും അപരന്മാരെ കണ്ടെത്തിയിരുന്നു. സാമൂഹികമാധ്യമത്തിലൂടെയാണ് ഇത്തരക്കാര്‍ വേഗത്തില്‍ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ അപരയെയാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. സെലസ്റ്റി ബെയ്‌റാഗെയ് എന്ന യുവതിയുടെ വീഡിയോ ആണ് ട്രെന്‍ഡിങ് ആയിരിക്കുന്നത്. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദില്‍ തോ പാഗല്‍ ഹേ എന്ന ചിത്രത്തിലെ പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ആലിയ ഭട്ട് പ്രധാന കഥാപാത്രമായി എത്തിയ ഗംഗുബായി കത്തിയവാഡി എന്ന ചിത്രത്തിലെ ആലിലയുടെ രൂപത്തിലാണ് ഇതില്‍ സെലസ്റ്റി പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തില്‍ ആലിയ ധരിച്ചപോലുള്ള വെളുപ്പില്‍ പിങ്ക് നിറമുള്ള പൂക്കളോട് കൂടിയ സാരിയാണ് വീഡിയോയില്‍ സെലസ്റ്റി ഉടുത്തിരിക്കുന്നത്. കൂടാതെ, ജിമിക്കി കമ്മലും പൊട്ടും കുത്തിയിരിക്കുന്നു. ഒപ്പം കറുത്ത കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്.
സെലസ്റ്റിയെ കാണാന്‍ ആലിയ ഭട്ടിനെപ്പോലെ തന്നെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. നടിയുടെ ആരാധകരും രൂപസാദൃശ്യത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. ആലിയ ഭട്ട് 2 എന്ന് വീഡിയോയ്ക്ക് ഒരാള്‍ കമന്റ് നല്‍കി. മൂന്ന് ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്.
അസം സ്വദേശിനിയായ സെലസ്റ്റി സാമൂഹികമാധ്യമത്തില്‍ ഏറെ സജീവമായ ഒരാളാണ്. രാജസ്ഥാനിലെ ഒരു തെരുവില്‍ നിന്ന് പകര്‍ത്തിയ ഇവരുടെ ഒരു വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: alia bhatt, viral video, woman who looks just like actor Alia Bhatt, Celesti Bairagey
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..