സൗമ്യ മാവേലിക്കര | Photo: instagram/ soumya mavelikkara
'കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ...' വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ ഒന്നാണ് നമ്മള്‍ എന്ന സിനിമയിലെ ഈ ഗാനം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയതിനു പിന്നില്‍ സൗമ്യ മാവേലിക്കര എന്ന കലാകാരിയാണ്. ഈ പാട്ടുപാടി സൗമ്യചെയ്ത റീല്‍ ഇതിനകം കണ്ടത് മൂന്നരലക്ഷത്തിലധികം പേര്‍.
സൗമ്യയുടെ റീല്‍ കണ്ട് യഥാര്‍ഥഗാനം കേള്‍ക്കാന്‍ യൂട്യൂബില്‍ തിരയുന്നവരും ഒട്ടേറെയാണ്. റീലുകള്‍ ഹിറ്റായതോടെ സൗമ്യയുടെ ജീവിതാഭിലാഷമായ സിനിമാഭിനയവും യാഥാര്‍ഥ്യമാവുകയാണ്. വിശ്വന്‍ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികാ വേഷത്തിലേക്ക് സൗമ്യയെ തീരുമാനിച്ചുകഴിഞ്ഞു.
സ്‌കൂള്‍തലം മുതല്‍ മിമിക്രി ചെയ്തിരുന്ന സൗമ്യ ഇപ്പോള്‍ അറിയപ്പെടുന്ന മിമിക്രി ആര്‍ട്ടിസ്റ്റാണ്. വിവിധ ടി.വി. ഷോകളില്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് എന്നിവരുടെ ശബ്ദമാണ് ഏറ്റവുമധികം തവണ അനുകരിച്ചിട്ടുള്ളത്. പഴയകാല നടി ഷീലയുടേത് മുതല്‍ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കുടശ്ശനാട് കനകത്തിന്റെ ശബ്ദംവരെ സൗമ്യ നന്നായി അനുകരിക്കും.
മഞ്ജു വാര്യര്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി അഭിമുഖം നടത്തുന്നത് മഞ്ജുവിന്റെ സാന്നിധ്യത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി സൗമ്യ കരുതുന്നു. സൗമ്യയുടെ പ്രകടനം തന്നെ അതിശയിപ്പിച്ചതായി മഞ്ജു വാര്യരും പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി അഞ്ഞൂറിലധികം റീലുകളാണ് സാമൂഹികമാധ്യമങ്ങളിലൂടെ സൗമ്യ ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ 2,89,000 ഫോളോവര്‍മാര്‍ സൗമ്യയ്ക്കുണ്ട്. എവിടെപ്പോയാലും ആളുകള്‍ സൗമ്യയെ തിരിച്ചറിയുന്നുണ്ട്. വീട്ടുജോലികള്‍ ചെയ്യുന്നതും ഭക്ഷണമുണ്ടാക്കുന്നതുമൊക്കെ സൗമ്യ റീലാക്കിക്കളയും. എല്ലാം ഹിറ്റ്.
മാവേലിക്കര കല്ലിമേല്‍ വരിക്കോലയ്യത്ത് കുടുംബാംഗമായ സൗമ്യയുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ബി.എസ്.എഫ്. ജവാനായ ഭര്‍ത്താവ് ദിലീപും മക്കളായ ദിലാര എസ്. ദിലീപും ദില്‍ഷ് എസ്. ദിലീപും ഒപ്പമുണ്ട്.
Content Highlights: reels star soumya mavelikara life story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..