.
വളര്‍ത്തുമൃഗങ്ങളും ഉടമസ്ഥനും തമ്മിലുള്ള ബന്ധം പലപ്പോഴും നിര്‍വ്വചിക്കാന്‍ കഴിയാത്ത വിധം സുദൃഢമാണ്. അവരോടുള്ള അടുപ്പം കൂടുന്തോറും അവരുടെ വിയോഗം ജീവിതത്തില്‍ വലിയ ആഘാതമാകും. അത്തരത്തിലൊരു അവസ്ഥയിലാണ് നടി രാകുല്‍ പ്രീത് സിങ്.
അരുമയായി വളര്‍ത്തിയ ബോഷിയെന്ന നായയുടെ വേര്‍പാടാണ് രാകുലിനെ വിഷമിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വളര്‍ത്തുനായ തങ്ങളെ വിട്ടുപോയെന്ന് രാകുല്‍ ആരാധകരെ അറിയിച്ചത്. വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് രാകുലിന്റെ പോസ്റ്റ്.
ബോഷിയോടൊപ്പം ചെറുപ്പത്തിലുള്ള രാകുലിന്റെ ചിത്രങ്ങളും കാണാം. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബോഷി രാകുലിന്റെ വീട്ടിലേയ്ക്ക് വന്നതെന്ന് അവര്‍ പറയുന്നു. അതിനൊപ്പമുള്ള ചിത്രങ്ങളും ഇതിനോടൊപ്പം രാകുല്‍ പങ്കുവെച്ചു.
'16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നീ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വരുന്നത്. നീ ഞങ്ങളുടെ ജീവിതത്തില്‍ സ്‌നേഹവും സ്‌ന്തോഷവും നിറച്ചു. ഞാന്‍ നിന്നോടൊപ്പമാണ് വളര്‍ന്നത്. ഞാന്‍ നിന്നെ മിസ് ചെയ്യും. നിന്റെത് നല്ലൊരു ജീവിതമായിരുന്നു. നീ വേദനകളൊന്നും അറിഞ്ഞില്ല. റെസ്റ്റ് ഇന്‍ പീസ് ബോഷീ'- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് രാകുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.രാകുലിന്റെ സങ്കടത്തില്‍ നിരവധിപ്പേരാണ് പങ്കുചേര്‍ന്നത്. ചിത്രങ്ങള്‍ക്ക് താഴെ പലരും ദു:ഖത്തിന്റെ ഈമോജിയാണ് പങ്കുവച്ചത്.
കന്നഡ സിനിമയിലൂടെ സിനിമയിലെത്തിയ നടിയാണ് രാകുല്‍ . ഫിറ്റ്‌നെസിന് വലിയ പ്രാധാന്യം കൊടുക്കുന്ന നടിയാണ്. താരത്തിന്റെ ഫിറ്റ്‌നെസ് വീഡിയോകള്‍ക്കും വലിയ ആരാധകരാണുള്ളത്.
Content Highlights: Rakul Preet Singh,Pet Dog,dog lover,pet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..