Photo: facebook.com|RakhiSawantOfficialPage
വിവാദ പരാമര്‍ശങ്ങളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടംനേടുന്ന താരമാണ് നടി രാഖി സാവന്ത്. ഇപ്പോള്‍ ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ മിനിസ്‌ക്രീന്‍ വഴി ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. ഷോയ്ക്കിടയില്‍ തന്റെ ജീവിതം സംബന്ധിച്ച് രാഖി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. സ്വാതന്ത്ര്യമില്ലാത്ത സാഹചര്യത്തിലായിരുന്നു തന്റെ വളര്‍ച്ചയെന്നാണ് രാഖി പറയുന്നത്.
സഹമത്സരാര്‍ഥി രാഹുല്‍ വൈദ്യയുമായുള്ള സംഭാഷണത്തിനിടെയാണ് രാഖി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. യാഥാസ്ഥിതിക കുടുംബ അന്തരീക്ഷത്തിലാണ് താന്‍ വളര്‍ന്നതെന്നും പല സ്വാതന്ത്ര്യങ്ങളും സത്രീയെന്ന പേരില്‍ നിഷേധിക്കപ്പെട്ടിരുന്നുവെന്നും രാഖി പറയുന്നു.
'' ബാല്‍ക്കണിയുടെ സമീപത്ത് നില്‍ക്കാന്‍പോലും അവകാശമുണ്ടായിരുന്നില്ല. കുടുംബത്തിലെ സ്ത്രീകള്‍ കണ്ണെഴുതാനോ കൈകാലുകളിലെ രോമം നീക്കാനോ പാടില്ലായിരുന്നു. അവരെല്ലാം എന്തുതരം മനുഷ്യരാണെന്ന് മനസ്സിലാകുന്നില്ല. ''-രാഖി പറയുന്നു.
ഒരു അമ്മാവന്റെ മര്‍ദനം മൂലം സ്റ്റിച്ച് ഇടേണ്ടി വന്നിരുന്നുവെന്നും രാഖി പറയുന്നു. ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ നര്‍ത്തകിയായപ്പോള്‍ തന്റെ സ്വഭാവം മോശമാണെന്നായിരുന്നു കുടുംബത്തില്‍ പലരും കരുതിയിരുന്നത്. അതുകാരണം തനിക്കു വന്ന വിവാഹാലോചനകള്‍ വരെ മുടങ്ങിയിട്ടുണ്ടെന്നും രാഖി. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞാല്‍ അവരുടെ സ്വഭാവം ശരിയല്ലെന്നു വിധിക്കുന്നവരാണ് ഏറെയെന്നും, ബോളിവുഡിന്റെ ഭാഗമാകുന്നതോ നര്‍ത്തകിയാകുന്നതോ തെറ്റാണോ എന്നും രാഖി ചോദിക്കുന്നു.
Content Highlights: Rakhi Sawant opened up about her childhood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..