എന്റെ സഹോദരനെപോലെ ഇനിയാരും മരിക്കരുത്, ആത്മഹത്യപ്രതിരോധ ഹെല്‍പ്പ്‌ലൈന് പിന്നിലെ പെണ്‍കുട്ടി പറയുന്നു


'ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്ന അവന്‍ ആത്മഹത്യ ചെയ്തു എന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല.

റാഷിയും രാഘവും | Photo: instagram.com|raashi._.smh

നിങ്ങള്‍ മാനസിക സംഘര്‍ഷത്തിലാണോ, ആത്മഹത്യ ചെയ്യണമെന്ന് പോലും തോന്നാറുണ്ടോ, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും ആത്മഹത്യയെ പറ്റി സംസാരിക്കുകയും വിഷാദത്തില്‍ വീഴുകയും ചെയ്യുന്നതായി തോന്നുന്നുണ്ടോ, വിദഗ്ധ സഹായം ആവശ്യമോ... എങ്കില്‍ വിളിക്കൂ 8005990019 എന്ന നമ്പരിലേക്ക്. അല്ലെങ്കില്‍ icall@tiss.edu എന്ന മെയിലിലേക്ക് സന്ദേശമയക്കാം. 02225521111 എന്ന നമ്പരിലേക്ക് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി 10 മണിവരെ വിളിച്ചാല്‍ സൈക്കോളജിസ്റ്റുകളടക്കമുള്ള സംഘം നിങ്ങളുടെ സഹായത്തിനെത്തു. ഇത് ഒരു പരസ്യമാണെന്ന് തോന്നുന്നുണ്ടോ. പരസ്യമാണ്. സാമൂഹ്യനീതി മന്ത്രാലയം പുറത്തിറക്കിയ കിരണ്‍(KIRAN) എന്ന ഹെല്‍പ്പ് ലൈനിനെ പറ്റിയാണ് ഇത്. എന്നാല്‍ ഈ സഹായഹസ്തത്തിന് പിന്നില്‍ ഒരു 22 കാരി പെണ്‍കുട്ടിയുണ്ട്. റാഷി തക്രാന്‍. രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത തന്റെ സഹോദരന്റെ ഓര്‍മക്കായാണ് റാഷി ഇത്തരം ഒരു പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്.

2019 ലാണ് 18 വയസ്സുള്ള റാഷിയുടെ സഹോദരന്‍ രാഘവ് ആത്മഹത്യ ചെയ്തത്. 'പ്രിയപ്പെട്ടവര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ നമുക്കുണ്ടാകുന്ന വികാരങ്ങളും പിന്നീടങ്ങോട്ടുള്ള നമ്മുടെ ജീവിതവും എല്ലാം ഞാന്‍ അറിഞ്ഞത് എന്റെ സഹോദരന്റെ മരണശേഷമാണ്. ആ ഷോക്കില്‍ നിന്ന് കരകയറാന്‍ വിദഗ്ധസഹായം വരെ എനിക്ക് വേണ്ടി വന്നു. നമുക്കവരെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധമാണ് ആ സമയത്ത് നമ്മളെ ഏറ്റവും കൂടുതല്‍ വേട്ടയാടുക. ഇനി ഇത് ആവര്‍ത്തിക്കരുത്. സഹായം ആവശ്യമുള്ളവര്‍ക്ക് അത് വേഗം ലഭിക്കണം. അതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ്‌ലൈന്‍ വേണം.' 2019 മുതല്‍ ഇതിനായി റാഷി തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അന്നാണ് ആത്മഹത്യാപ്രതിരോധത്തിനായി സര്‍ക്കാരിന്റേതടക്കം പല നമ്പരുകളും പ്രവര്‍ത്തിക്കുന്നില്ല എന്ന് അവള്‍ അറിഞ്ഞത്. change.org എന്ന ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ റാഷി തയ്യാറാക്കി. നാല് ലക്ഷം ഒപ്പുകളാണ് ആ നിവേദനത്തില്‍ അവള്‍ ശേഖരിച്ചത്.

റാഷിയേക്കാള്‍ മൂന്ന് വയസ്സ് ഇളയതായിരുന്നു രാഘവ്. എല്ലാ സഹോദരങ്ങളെയും പോലെ വഴക്കുകളും സ്‌നേഹവും പങ്കുവയ്ക്കലുകളുമായി ഒരു സാധാരണ ജീവിതം. 'ഞങ്ങള്‍ രണ്ടാളും തമ്മില്‍ വലിയ അടുപ്പമായിരുന്നു. അതാണ് അവന്‍ എന്റെ കോളേജില്‍ തന്നെ പഠിക്കാന്‍ തീരുമാനിച്ചത്. പ്രായത്തേക്കാല്‍ കൂടുതല്‍ പക്വത അവന്‍ പലപ്പോഴും കാണിച്ചിരുന്നു. അവന്റെയുള്ളില്‍ ഒരു തൊട്ടാവാടിയുണ്ടായിരുന്നു. പലകാര്യങ്ങളും തുറന്നു പറയാന്‍ മടികാണിച്ചിരുന്നു. എന്നാല്‍ പുറമെ വലിയ സന്തോഷവാനായ കുട്ടിയായിരുന്നു രാഘവ്'. റാഷി ബെറ്റര്‍ഇന്ത്യയില്‍ തന്റെ സഹോദരനെ പറ്റി കുറിക്കുന്നത് ഇങ്ങനെ.

WOMEN

'ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്ന അവന്‍ ആത്മഹത്യ ചെയ്തു എന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അവനെ ശരിയായി മനസ്സിലാക്കാന്‍ ഒരുപക്ഷേ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല' എന്നും റാഷി പറയുന്നു. ഈ കുറ്റബോധമാണ് റഷിയെ ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ പ്രേരിപ്പിച്ചത്.

രാജ്യമെങ്ങുമായി 660 വോളണ്ടിയേഴ്‌സാണ് കിരണ്‍ ഹെല്‍പ് ലൈനില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ 75 സൈക്യാട്രിസ്റ്റുകളും, 300 പേരുടെ പ്രശ്‌നങ്ങള്‍ ഒരേ സമയം പരിഗണിക്കാന്‍ സാധിക്കുന്ന 25 ഹെല്‍പ്‌ലൈന്‍ സെന്ററുകളും ഉള്‍പ്പെടും. 13 ഭാഷകളില്‍ സഹായം ലഭ്യമാകാനുള്ള സംവിധാനമുണ്ട് ഇതില്‍. ലഡാക്ക്, ജമ്മു ആന്‍ഡ് കാശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവര്‍ക്കും സഹായം ലഭിക്കും. ഓഗസ്റ്റ് മുതലാണ് കിരണ്‍ പ്രവര്‍ത്തനമാരംഭിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content highlights: Raashi Thakran who lost her younger brother to suicide, the woman Behind New 24/7 Govt helpline number

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented