Photo; facebook.com|oprahwinfrey
രാജകൊട്ടാരത്തില്‍ നിന്ന് നേരിട്ട വേര്‍തിരിവുകളെ പറ്റിയും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ പറ്റിയും ഉള്ള മേഗന്‍ മര്‍ക്കലിന്റെ തുറന്നു പറച്ചിലില്‍ അമ്പരന്നിരിക്കുകയാണ് ലോകം. തന്റെ ചര്‍മത്തിന്റെ നിറവും പിറക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞിന്റെ നിറത്തെ പറ്റിയുമെല്ലാം ധാരാളം കുറ്റപ്പെടുത്തലുകളും മുന്‍വിധികളും താന്‍ നേരിട്ടതായി മേഗന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മേഗന്റെയും ഹാരിയുടെയും കുഞ്ഞ്, ആര്‍ച്ചിയുടെ നിറത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ രാജ്ഞിക്ക് പങ്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഓപ്ര വിന്‍ഫ്രെ.
ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയ ആദ്യത്തെ ഇരുണ്ടനിറക്കാരി മേഗനായിരുന്നു. അതുകൊണ്ട് മേഗന്‍ ധാരാളം വിവേചനങ്ങള്‍ നേരിടേണ്ടി വന്നതായി വിന്‍ഫ്രെ ബ്രോഡ്കാസ്റ്റില്‍ മേഗനും ഹാരിയും തുറന്നു പറഞ്ഞത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.
എന്നാല്‍ എലിസബത്ത് രാജ്ഞിയോ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനോ ഒരിക്കലും മേഗന്റെയും ഹാരിയുടെയും കുട്ടിയുടെ ചര്‍മം ഇരുണ്ടതായിരിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ഓപ്ര വിന്‍ഫ്രെയുടെ പുതിയ വെളിപ്പെടുത്തല്‍. ഒരിക്കലും അവര്‍ അത്തരം ചര്‍ച്ചകളുടെ ഭാഗമായിരുന്നിട്ടില്ലെന്നും, മേഗന്‍ മര്‍ക്കലും ഹാരി രാജകുമാരനും അത് അറിഞ്ഞിരിക്കണം എന്നതുകൊണ്ടാണ് താന്‍ തുറന്നു പറയുന്നതെന്നും ഓപ്ര വിന്‍ഫ്രെ പറഞ്ഞു.
മകന്‍ ആര്‍ച്ചി ജനിക്കുന്നതിന് മുമ്പ് കൊട്ടാരത്തില്‍ നിന്ന് മാനസികമായ അക്രമങ്ങള്‍ ധാരാളം നേരിട്ടതായും ആത്മഹത്യ ചെയ്യുന്നതിനെ പറ്റി വരെ ചിന്തിച്ചതായും മേഗന്‍ രണ്ട് മണിക്കൂര്‍ നീളുന്ന ഇന്റര്‍വ്യൂവില്‍ തുറന്നു പറഞ്ഞിരുന്നു.
Content Highlights: Queen, Prince Philip didn't make skin colour comment about Meghan's baby said Oprah Winfrey


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..