സാരിയുടുത്ത്, വട്ടപ്പൊട്ടിട്ട് സ്റ്റീരിയോടൈപ്പുകളെ കാറ്റിൽപ്പറത്തി ഒരു യുവാവ്; ചിത്രങ്ങൾ


സാരിയുടുത്ത് പൊട്ടണിഞ്ഞ് തിരക്കേറിയ ന​ഗരത്തിലൂടെ നടക്കുന്ന പുഷ്പക് സെൻ എന്ന യുവാവാണ് ചിത്രങ്ങളിലുള്ളത്.

പുഷ്പക് സെൻ

സ്ത്രീകൾക്കും പുരുഷന്മാർക്കും ഇന്നയിന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്ന ചിന്ത പുലർത്തുന്നവർ ഇന്നുമുണ്ട്. നിറങ്ങളിൽപ്പോലും ആ വ്യത്യാസം പുലർത്തുന്നവരുണ്ട്. അത്തരം സ്റ്റീരിയോടൈപ്പുകളെയെല്ലാം കാറ്റിൽപ്പറത്തിയ ഒരു യുവാവിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. സാരിയുടുത്ത് പൊട്ടണിഞ്ഞ് തിരക്കേറിയ ന​ഗരത്തിലൂടെ നടക്കുന്ന പുഷ്പക് സെൻ എന്ന യുവാവാണ് ചിത്രങ്ങളിലുള്ളത്.

ഫാഷന്റെ കേന്ദ്രമായ മിലാൻ ന​ഗരത്തിൽ സാരിയുടുത്ത് പോസ് ചെയ്യുന്ന പുഷ്പക് ആണ് ചിത്രങ്ങളിലുള്ളത്. കൊൽക്കത്ത സ്വദേശിയായ പുഷ്പക് എൽ.ജി.ബി.ടി. കമ്മ്യൂണിറ്റിക്കു വേണ്ടി നിരന്തരം സംസാരിക്കുന്നയാളുമാണ്. ഇറ്റലിയിലെ ഫ്ളോറെൻസിൽ ഫാഷനിൽ മാസ്റ്റേഴ്സ് ചെയ്യുന്ന പുഷ്പക് അടുത്തിടെ പങ്കുവച്ച കുറച്ച് ചിത്രങ്ങളാണ് വൈറലാകുന്നത്. ലിം​ഗപരമായ സ്റ്റീരിയോടൈപ്പുകളെ തകർക്കുകയായിരുന്നു തന്റെ വേഷധാരണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പുഷ്പക് പറയുന്നു.

ലോകത്തിന്റെ ഫാഷൻ‌ തലസ്ഥാനമായ മിലാനിൽ സാരിയുടുത്ത് നടക്കുന്നത് ആരെന്നു നോക്കൂ എന്നു പറഞ്ഞാണ് പുഷ്പക് ചിത്രങ്ങൾ പങ്കുവെച്ചത്. കസവുള്ള സാരിയുടുത്ത് മുകളിൽ ബ്ലേസറും ധരിച്ച് നെറ്റിയിൽ ഒരു വലിയ വട്ടപ്പൊട്ടുമായി നിൽക്കുന്ന പുഷ്പക് ആണ് ചിത്രങ്ങളിലുളേളത്.

നിരവധി പേരാണ് പുഷ്പകിനെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. വസ്ത്രധാരണത്തിൽ ജെൻഡറിന് സ്ഥാനമില്ലെന്നും തികച്ചും വ്യക്തിപരമാണെന്നും പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവെക്കുന്നത്.

ഇതാദ്യമായല്ല പുഷ്പക് സാരിയുടുത്ത് ചിത്രങ്ങൾ പങ്കുവെക്കുന്നത്. നേരത്തേ തന്റെ പിറന്നാൾ‌ ദിനത്തിലും സാരിയുടുത്ത ചിത്രം പുഷ്പക് പങ്കുവെച്ചിരുന്നു. സാരിയോടുള്ള പ്രണയത്തെക്കുറിച്ചും പുഷ്പക് പങ്കുവെച്ചിരുന്നു. ഫോട്ടോഷൂട്ടൂകൾക്ക് മാത്രമല്ല, പറ്റുമ്പോഴെല്ലാം കോളേജിലും താൻ സാരി ധരിക്കാറുണ്ടെന്ന് പുഷ്പക് പറഞ്ഞിരുന്നു.

Content Highlights: pushpak sen, lgbtq flags, gender stereotypes, man wearing saree, milan italy, fashion news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Saji Cheriyan

2 min

പറഞ്ഞു കുടുങ്ങി; ഒടുവില്‍ പോംവഴിയില്ലാതെ രാജി

Jul 6, 2022

Most Commented