പ്രിയങ്ക ഗാന്ധി ഭർതൃസഹോദരി മിഷേലിനൊപ്പം | Photos:instagram.com|priyankagandhivadra
സമൂഹമാധ്യമത്തിൽ സജീവമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയം മാത്രമല്ല സ്വകാര്യ സന്തോഷങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവെക്കാൻ പ്രിയങ്ക ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ വിവാഹത്തിനു മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.
ഇരുപത്തിനാലു വർഷം മുമ്പുനടന്ന വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലൊന്നിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. 1997 ഫെബ്രുവരി പതിനെട്ടിനാണ് പ്രിയങ്ക ബിസിനസ്സുകാരനായ റോബർട് വദ്രയെ വിവാഹം കഴിക്കുന്നത്.
റോബർട്ട് വദ്രയുടെ സഹോദരി അന്തരിച്ച മിഷേൽ വധ്രയ്ക്കൊപ്പമുള്ള ചിത്രവും അതിലുണ്ട്. 2001ൽ വാഹനാപകടത്തിലായിരുന്നു മിഷേലിന്റെ മരണം. വിവാഹപൂർവ ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം മിഷേലിനെ അനു്സമരിക്കുക കൂടിയായിരുന്നു പ്രിയങ്ക.
ഇരുപത്തിനാലുവർഷം മുമ്പുള്ള ഈ ദിവസം, ഫൂലോം ഗാ ഗെഹ്നാ ചടങ്ങിനിടെ അന്തരിച്ച പ്രിയപ്പെട്ട ഭർതൃസഹോദരി മിഷേലിനൊപ്പം- എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവെച്ചത്.
പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കുന്ന ഫൂലോം കാ ഗെഹ്നാ എന്ന കശ്മീരി വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണിത്. വിവാഹത്തിന് രണ്ടുദിവസം മുമ്പേയാണ് ചടങ്ങു നടത്തുക.
കഴിഞ്ഞ വർഷവും വിവാഹ വാർഷികത്തോട് അനുബന്ധിച്ച് പ്രിയങ്കചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരുന്നു. സ്നേഹവും കണ്ണുനീരും ചിരിയും സൗഹൃദവും കുടുംബവുമെല്ലാം ചേർന്ന നിമിഷങ്ങൾ എന്നു പറഞ്ഞാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്.
Content Highlights: Content Highlights: Priyanka Gandhi Shares Throwback Pics From Pre-Wedding Ceremony
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..