.
നടിയെന്നതിലുപരി വ്യക്തിപ്രഭാവം കൊണ്ട് ആരാധകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് പ്രിയങ്ക ചോപ്ര. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള താരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകരും കാത്തിരിപ്പാണ്. ഇപ്പോളിതാ മകള്‍ മാള്‍ട്ടി പ്രിയങ്കയുടെ സഹോദരനൊപ്പമിരിക്കുന്ന ചിത്രമാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്.
പ്രിയങ്കയുടെ സഹോദരനായ സിദ്ധാര്‍ത്ഥ് ചോപ്രയുടെ കയ്യിലാണ് കുഞ്ഞുമാള്ട്ടിയിരിക്കുന്നത്. 'എന്റെ ഹൃദയ'മെന്നാണ് പ്രിയങ്ക ചിത്രത്തെ വിശേഷിപ്പിച്ചത്. സ്നേഹത്തോടെ മാള്‍ട്ടിയെ നോക്കിയിരിക്കുന്ന സിദ്ധാര്‍ത്ഥിനെ ചിത്രത്തില്‍ കാണാം.
മാള്‍ട്ടിയുടെ മുഖം കാണാത്ത വിധത്തിലുള്ളതാണ് ചിത്രം. പ്രിയങ്കയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രത്തില്‍ പ്രിയങ്കയോടൊപ്പം മാള്ട്ടിയുമുണ്ട്. മകളെ മടിയിലിരുത്തിയുള്ള പ്രിയങ്കയുടെ സെല്‍ഫി ചിത്രമാണിത്. പ്രിയങ്ക ചോപ്രയും ഗായകന് നിക്ക് ജൊനാസും 2018-ലാണ് വിവാഹിതരാകുന്നത്. 2017-ല്‍ ഒരു പുരസ്കാര വേദിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
ഈ ജനുവരിയിലാണ് ഇരുവരും വാടകഗര്‍ഭധാരണത്തിലൂടെ മാള്‍ട്ടിയെ ജീവിതത്തിലേയ്ക്ക് വരവേറ്റത്. മാസങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞിന്റെ മുഖം വ്യക്തമാക്കാത്ത ഫോട്ടോ ആദ്യമായി പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
മാള്‍ട്ടിയും നിക്കും പ്രിയങ്കയും ഒരുമിച്ചുള്ള ചിത്രവും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.മൂന്നു മില്യണിലധികം ലൈക്കുകളാണ് ഈ ഫോട്ടോ നേടിയത്.
Content Highlights: priyanka chopra, malti,nickjonas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..