Photo: nstagram.com|priyankachopra|?hl=en
സെലിബ്രിറ്റികൾ അണിയുന്ന വസ്ത്രവും ആഭരണങ്ങളുമൊക്കെ ജീവിതത്തിലും പകർത്താൻ ശ്രമിക്കുന്നവരുണ്ട്. സ്റ്റൈലിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് നടി പ്രിയങ്ക ചോപ്ര. താരം ഇപ്പോൾ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡറി ബൾഗരി പുറത്തിറക്കിയ മംഗല്‍സൂത്ര ധരിച്ചു നിൽക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. പിന്നാലെ പ്രിയങ്കയുടെ ലുക്കിനെ പ്രശംസിച്ചവർക്കൊപ്പം വിമർശിച്ചവരും ഏറെയാണ്.
ഈ ഓഗസ്റ്റിലാണ് പ്രിയങ്ക ബൾഗരിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബൾഗരി ആദ്യമായി ഇന്ത്യൻ ആഭരണം തയ്യാറാക്കി പുറത്തിറക്കുന്നത്, അതൊരു മംഗല്‍സൂത്രയായിരുന്നു. വോഗിന്റെ കവർ ചിത്രത്തിലാണ് പ്രിയങ്ക ആ മംഗല്‍സൂത്ര ധരിച്ച ചിത്രം പങ്കുവച്ചത്. പതിനെട്ടു കാരറ്റിന്റെ ലക്ഷ്വറി മാല ഒറ്റകാഴ്ചയിൽ തന്നെ ആരാധക മനംകവർന്നു.
വിലപിടിപ്പുള്ള കല്ലുകളും വജ്രവും സ്വർണവും ചേർത്തു തയ്യാറാക്കിയ മംഗല്‍സൂത്രയുടെ വില മൂന്നരലക്ഷത്തോളമാണ്. പ്രിയങ്കയുടെ മംഗല്‍സൂത്ര ലുക്കിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയതിനൊപ്പം തന്നെ വിമർശനവുമായി വന്നവരും കുറവല്ല.
വിവാഹശേഷം ധരിക്കുന്ന മംഗല്‍സൂത്ര അണിഞ്ഞ് നിന്നതിലൂടെ പ്രിയങ്ക പാട്രിയാർക്കിയെയും അടിച്ചമർത്തലിനേയും കൂടിയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നു പറഞ്ഞാണ് പലരും കമന്റ് ചെയ്തത്. ഈ മാല കിട്ടാൻ ഇനി വിവാഹം കഴിക്കേണ്ടി വരുമോ എന്ന് നർമം കലർത്തി കമന്റ് ചെയ്യുന്നവരുമുണ്ട്.
Content Highlights: Priyanka Chopra Promotes 'Mangalsutra' Worth Rs 3 Lakhs By Bvlgari


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..