Priyanka chopra
വ്യക്തിപ്രഭാവവും കഴിവും കൈമുതലാക്കി ഹോളിവുഡില്‍ ഉള്‍പ്പെടെ തന്റെ കൈയ്യൊപ്പ് പതിപ്പിച്ച നടിയാണ് പ്രിയങ്ക ചോപ്ര. 2022-ലെ ബി.ബി.സി. 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ വനിതയാണ് പ്രിയങ്ക.സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പുരുഷതാരങ്ങള്‍ക്കും സ്ത്രീതാരങ്ങള്ക്കും ഇടയില്‍ വന്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നടിച്ചിരിക്കുകയാണ് പ്രിയങ്ക.
ആദ്യകാലങ്ങളില്‍ നായകന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ തനിക്ക് ലഭിച്ചിരുന്നുള്ളൂവെന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. ബോളിവുഡിലെ പ്രമുഖ നടന്മാരായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്, സല്മാന് ഖാന്, ജോണ്‍ എബ്രഹാം എന്നിവര്‍ക്കൊപ്പമെല്ലാം പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. പുരുഷ താരങ്ങള്‍ക്ക് സിനിമ സെറ്റുകളില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി.
ബോളിവുഡില്‍ നിന്ന് ഒരിക്കലും സ്ത്രീകള്‍ക്ക് തുല്യ വേതനം ലഭിച്ചിരുന്നില്ല. സഹ പുരുഷ താരത്തിനു ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ആദ്യകാലത്ത് തനിക്ക് ലഭിച്ചിരുന്നുള്ളൂ. അവര്‍ക്കാകട്ടെ ഭീമമായ പ്രതിഫലമാണ് ലഭിക്കാറുള്ളത്. ഇപ്പോഴും അതിനു മാറ്റം വന്നിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.സ്ത്രീപുരുഷ താരങ്ങള്‍ക്കിടയില്‍ വേതനത്തിന്റെ കാര്യത്തില്‍ വലിയ അന്തരമാണുള്ളത്. ഇപ്പോള്‍ എന്റെ തലമുറയില്‍ പെട്ട സ്ത്രീ താരങ്ങള്‍ തുല്യ വേതനം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് അതൊരിക്കലും കിട്ടിയിട്ടില്ലെന്നും പ്രിയങ്ക തുറന്നടിച്ചു.
സിനിമാ സെറ്റുകളില്‍ നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ചും അവര്‍ പ്രതികരിച്ച. സെറ്റില്‍ ചിലപ്പോള്‍ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഷൂട്ടിങ്സെറ്റില്‍ എപ്പോള്‍ വരണമെന്നു പോലും തീരുമാനിക്കാന്‍ പുരുഷതാരങ്ങള്‍ക്ക് അധികാരമുണ്ട്. അക്കാലത്ത് ഒരു യുവഅഭിനേതാവെന്ന നിലയില്‍ ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യത്തെ 'സാധാരണകാര്യമെന്ന നിലയില്‍ താന്‍ അംഗീകരിക്കുകയായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി.
തന്റെ നിറത്തിന്റെ പേരില്‍ ബോഡി ഷെയിമിങ് നേരിട്ടതായും പ്രിയങ്ക വെളിപ്പെടുത്തി. ബ്ലാക് ക്യാറ്റെന്നും ഡസ്കിയെന്നും തന്നെ വിശേഷിപ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. അന്നൊക്കെ താന്‍ വേണ്ടത്ര സുന്ദരിയല്ലെന്ന് കരുതി. അതിനാല്‍ കൂടുതല്‍ കഠിനാധ്വാനം വേണ്ടിവരുമെന്ന് വിചാരിച്ചു.
അതൊക്കെ സാധാരണ കാര്യമായത് കൊണ്ട് അതാണ് ശരിയെന്നും താന്‍ വിചാരിച്ചു. കോളോണിയല്‍ ഭൂതകാലത്തില്‍ നിന്നും ഉരുത്തിരിയുന്ന ഇത്തരം ചിന്തകളെ ഇല്ലാതാക്കാന്‍ നമ്മുടെ തലമുറ തന്നെ ശ്രമിക്കേണ്ടതുണ്ട്. നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനചിന്തകളെ ഇനിയുള്ള തലമുറയിലേയ്ക്ക് പകര്‍ന്നു കൊടുക്കരുത്.
എന്നാല്‍ ഹോളിവുഡില്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. പ്രിയങ്ക പ്രധാന വേഷത്തിലെത്തുന്ന സിറ്റാഡല്‍ പ്രൈം വീഡിയോയില്‍ അടുത്തു തന്നെ റിലീസ് ചെയ്യാനിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ള സിറ്റാഡലിലെ നടിയുടെ കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.ബോളിവുഡില്‍ ജീ ലീ സാറയാണ് പ്രിയങ്ക ചോപ്രയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫര്ഹാന് അഖ്തര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.
Content Highlights: Priyanka Chopra ,nick jonas,bbc 100 women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..