Photo: nstagram.com|priyankachopra|?hl=en
ബോളിവുഡ‍് താരം പ്രിയങ്ക ചോപ്ര അടുത്തിടെ മംഗൽ സൂത്ര ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചത് വൈറലായിരുന്നു. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ ബുൾഗരിയുടെ മംഗൽസൂത്ര ധരിച്ചു നിൽക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. പിന്നാലെ പ്രിയങ്കയുടെ ലുക്കിനെ പ്രശംസിച്ചവർക്കൊപ്പം വിമർശനവുമായി എത്തിയവരും ഏറെയായിരുന്നു. വിവാഹശേഷം ധരിക്കുന്ന മംഗൽസൂത്ര പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രിയങ്ക പാട്രിയാർക്കിയെ പിന്തുണയ്ക്കുകയാണ് എന്നായിരുന്നു വിമർശനം. ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് താരം.
ആദ്യമായി മംഗൽസൂത്ര ധരിച്ചത് ഓർമയുണ്ടെന്നു പറഞ്ഞാണ് പ്രിയങ്ക തുടങ്ങുന്നത്. അത് തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക നിമിഷമാണ്. അതേ സമയം ഒരു ആധുനിക വനിത എന്ന നിലയിൽ അതുണ്ടാക്കുന്ന അനന്തരഫലങ്ങളും താൻ തിരിച്ചറിയുന്നു. ശരിക്കും മംഗൽസൂത്ര ധരിക്കുന്നത് താനിഷ്ടപ്പെടുന്നുണ്ടോ? അതോ അത് വളരെയധികം പാട്രിയാർക്കലാണോ? പക്ഷേ അതേസമയം താൻ ഇവയ്ക്കെല്ലാം മധ്യത്തിൽ നിൽക്കുന്ന തലമുറയാണെന്നും പ്രിയങ്ക പറയുന്നു.
പാരമ്പരാഗതമായ ആചാരങ്ങളെ നിലനിർത്തുന്നതിനൊപ്പം അവനവൻ ആരാണെന്നും എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിയുക എന്നതാണ് പ്രധാനമെന്ന് പ്രിയങ്ക പറയുന്നു. അടുത്ത തലമുറയിലെ പെൺകുട്ടികൾ ഇക്കാര്യത്തിൽ വ്യത്യസ്തമായി ചിന്തിക്കുമോ എന്ന് നമുക്ക് കാണാമെന്നും പ്രിയങ്ക പറയുന്നു.
ആധുനിക ശൈലിയിലുള്ള മംഗൽസൂത്രയാണ് ബുൾഗരി അവതരിപ്പിച്ചത്. വോഗിന്റെ കവർ ചിത്രത്തിലാണ് പ്രിയങ്ക ആദ്യമായി ആ മംഗൽസൂത്ര ധരിച്ച ചിത്രം പങ്കുവച്ചത്. പതിനെട്ടു കാരറ്റിന്റെ ലക്ഷ്വറി മാലയായിരുന്നു അത്. വിലപിടിപ്പുള്ള കല്ലുകളും വജ്രവും സ്വർണവും ചേർത്തു തയ്യാറാക്കിയ മംഗൽസൂത്രയുടെ വില മൂന്നരലക്ഷത്തോളമാണ്.
Content Highlights: priyanka chopra, mangalsutra, patriarchal, bulgari brand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..