Photos: instagram.com|themodernsinghs|
സമൂഹമാധ്യമങ്ങളിൽ തരംഗമാണ് പുഷ്പയിലെ സാമി ഗാനം. ഇൻസ്റ്റഗ്രാം റീലുകളിലും മറ്റും സാമി ഗാനം വൈറലായിരുന്നു. ഗാനരംഗത്തിലെ രശ്മിക മന്ദാനയുടെ ചുവടുകൾ അതേപടി പകർന്നുള്ള വീഡിയോകൾ നിരവധി പേർ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഗർഭിണിയായ ഒരു യുവതി സാമി ഗാനത്തിന് ചുവടുകൾ വെക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
ആബി സിങ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഓക്ലൻഡ് സ്വദേശിയാണ് ആബി സിങ്. മണി സിങ്ങുമായുള്ള വിവാഹശേഷം ഇന്ത്യയിലെത്തിയ ആബി നിരവധി വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ് ആബിയിപ്പോൾ.
തലയിൽ നിന്ന് ഈ പാട്ടു പോകുന്നില്ലെന്നും താൻ ട്രെൻഡിലെത്താൻ അൽപം വൈകിയെന്നും പറഞ്ഞാണ് ആബി ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രശ്മിക ഗാനരംഗത്തിൽ ചെയ്ത അതേ ചുവടുകളാണ് ആബിയും ചെയ്യുന്നത്.
മനോഹരം എന്നാണ് പലരും വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നത്. 2019ൽ വിവാഹ വീഡിയോ വൈറലായതോടെയാണ് ആബിയും മണിയും ശ്രദ്ധിക്കപ്പെടുന്നത്. ദി മോഡേൺ സിങ്സ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇരുവരും വീഡിയോകൾ പങ്കുവെക്കാറുള്ളത്.
Content Highlights: pregnant woman from auckland grooves to rashmika mandanna pushpa song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..