ഇതാണ് ധൈര്യവും മനസ്സാന്നിധ്യവും; പ്രസവവേദനയ്ക്കിടയിലും തലകീഴായിമറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷിച്ച് യുവതി


മേഗൻ വാർഫീൽഡ്/ കാറിനുള്ളിൽ അകപ്പെട്ട ഡ്രൈവറെ രക്ഷിക്കുന്ന മേഗൻ | Photo: Facebook/ Bowleys Quarters Volunteer Fire Rescue & Marine

റെ സൂക്ഷ്മതയോടെ കടന്നുപോകേണ്ടതാണ് ഓരോ ഗര്‍ഭകാലവും. വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാലം. പ്രത്യേകിച്ച് ഒമ്പതാം മാസം. എപ്പോള്‍ വേണമെങ്കിലും പ്രസവം നടക്കാം എന്നതിനാല്‍ ഗര്‍ഭിണികള്‍ അങ്ങേയറ്റം ശ്രദ്ധയോടെ ഇരിക്കണമെന്ന് ഡോക്ടര്‍മാര്‍ ഒമ്പതാം മാസത്തില്‍ നിര്‍ദ്ദേശവും നല്‍കാറുണ്ട്.

എന്നാല്‍ പൂര്‍ണ ഗര്‍ഭിണിയായ അവസ്ഥയിലും തനിക്ക് മുന്നില്‍ അപടത്തില്‍പെട്ട വ്യക്തിയെ രക്ഷിച്ച് അപാരമായ മനസ്സാന്നിധ്യം കാണിച്ചിരിക്കുകയാണ് അമേരിക്കന്‍ സ്വദേശിനിയായ ഒരു യുവതി. തലകീഴായി മറിഞ്ഞ വാഹനത്തിനുള്ളില്‍ നിന്ന് പ്രസവ വേദന പോലും കാര്യമാക്കാതെ മറ്റൊരു സ്ത്രീയെ രക്ഷിച്ചാണ് മുപ്പതുകാരിയായ മേഗന്‍ വാര്‍ഫീല്‍ഡ് കൈയടി നേടുന്നത്.മേഗനും അമ്മയും കാറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് അവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. കാര്യമായ അപകടമൊന്നും പറ്റിയില്ലെങ്കിലും ഇടിയുടെ ആഘാതത്തില്‍ മേഗന് പ്രസവ വേദന അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ അതൊന്നും കാര്യമാക്കാതെ അപകടത്തെ തുടര്‍ന്നുണ്ടായ ട്രാഫിക് നിയന്ത്രിക്കാന്‍ ഇറങ്ങുകയായിരുന്നു അഗ്നിശമന സേനാംഗമായ മേഗന്‍.

മേഗന്‍ വാര്‍ഫീല്‍ഡ് ഭര്‍ത്താവിനൊപ്പം| Photo: Facebook/ Meghan Warfield

ഇതിനിടയിലാണ് ഒരു കാര്‍ തലകീഴായി മറിഞ്ഞു കിടക്കുന്നത് അവര്‍ കണ്ടത്. അതിലെ ഡ്രൈവറായ സ്ത്രീ കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. അവരെ എത്രയും വേഗം രക്ഷിക്കണമെന്ന് മനസിലാക്കിയ മേഗന്‍ കാറിന്റെ ഗ്ലാസിനുള്ളിലൂടെ അകത്തുകയറാന്‍ ശ്രമിച്ചു. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് കാറിന് പുറത്ത് മുട്ടുകുത്തി ഇരുന്ന് മേഗന്‍ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ സുരക്ഷിതമായ രീതിയില്‍ ഇരുത്തി. പരിക്ക് കൂടുതല്‍ വഷളാകാതെ അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മേഗന്‍ കൂടെത്തന്നെ നിന്നു. അധികം വൈകാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഡ്രൈവറെ പുറത്തെടുത്തു.

ഇതിന് പിന്നാലെ മേഗന് ശരീരം വിറയ്ക്കാന്‍ തുടങ്ങി. പ്രസവ വേദന നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ഇതോടെ അവരെ ആശുപത്രിയിലേക്ക് മാറ്റുകയും മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഷാര്‍ലെറ്റ് എന്നാണ് മകള്‍ക്ക് പേര് നല്‍കിയത്.

'ഞാന്‍ പ്രസവവുമായി ബന്ധപ്പെട്ട് അവധിയില്‍ ആയിരുന്നു. ആ സമയത്ത് ഒരു ജീവന്‍ രക്ഷിക്കുക എന്നത് മാത്രമാണ് ആലോചിച്ചത്. ആ വേദനയ്ക്കിടയിലും അതെല്ലാം എങ്ങനെയാണ് ചെയ്തതെന്ന് എനിക്കറിയില്ല.' എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മേഗന്‍ പറയുന്നു.

സംഭവസ്ഥലത്ത് രക്ഷാസംഘം എത്തിയപ്പോള്‍ അതില്‍ മേഗന്റെ ഭര്‍ത്താവായ ജോഷ്വോയും ഉണ്ടായിരുന്നു. ഡ്യൂട്ടിയില്‍ നിന്ന് അവധിയെടുത്ത ഭാര്യയെ അപകടസ്ഥലത്ത് കണ്ടപ്പോള്‍ ജോഷ്വോ ആദ്യം അമ്പരന്നു. പിന്നീട് മേഗനേയും കൂട്ടി ആശുപത്രിയില്‍ പോകുകയായിരുന്നു.

ജോഷ്വോയുടേയും മേഗന്റേയും മൂന്നാമത്തെ കുഞ്ഞാണിത്. ആറു വയസ്സുള്ള എലീ എന്നും അഞ്ചു വയസ്സുള്ള ജെയിംസണ്‍ എന്നും പേരുള്ള രണ്ടു മക്കള്‍ക്ക് ഇരുവര്‍ക്കുമുണ്ട്.

Content Highlights: pregnant baltimore firefighter goes into labor while rescuing crash victim


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented