ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് പ്രതീക്; കോളേജ് യൂണിയന്റെ അമരത്തെത്തുന്ന ആദ്യ ക്വിയര്‍


സജ്‌ന ആലുങ്ങല്‍പ്രതീക് പർമേ | Photo: Instagram/ Pratik Permey

വെള്ളി നിറത്തിലുള്ള ഗൗണും അതിനൊപ്പം തറയിലൂടെ ഒഴുകി നടക്കുന്ന ടെയ്‌ലും അണിഞ്ഞ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിന്റെ പ്രസിഡന്റായി പ്രതീക് പര്‍മേ സത്യപ്രതിഞ്ജ ചെയ്തപ്പോള്‍ ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഒരു ഫീനിക്‌സ് പക്ഷിയുടെ ചിറകടിയൊച്ച പശ്ചാലത്തിലുണ്ടായിരുന്നു. എല്ലാ തരത്തിലുമുള്ള വിവേചനവും അവഗണനയും പരിഹാസവും മാത്രമാണ് പ്രതീകിന് ജീവിതത്തില്‍ സമ്പാദ്യമുണ്ടായിരുന്നത്. എന്നാല്‍ ആ ഇന്‍സള്‍ട്ടുകള്‍ ഇന്‍വെസ്റ്റ്‌മെന്റാക്കി പ്രതീക് മുംബൈ ടിസ്സിലെ വിദ്യാര്‍ഥി യൂണിയന്റെ അമരത്ത് എത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്വിയര്‍ വിദ്യാര്‍ഥി എന്ന ചരിത്രനേട്ടവും പ്രതീക് എന്ന പേരിനൊപ്പം ചേര്‍ന്നു.

ആസാമിലെ ഗോഗമുഖിലെ ഒരു ഗോത്രവിഭാഗത്തില്‍ ജനിച്ച പ്രതീക് അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്റെ (എഎസ്എ) പ്രതിനിധിയായിട്ടായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രാജ്യത്തെ കലാലയങ്ങള്‍ക്ക് മാതൃകയായി ആദ്യമായി ട്രാന്‍സ് വിഭാഗത്തിനുള്ള ഹോസ്റ്റല്‍ ആരംഭിച്ച കോളേജാണ് ടിസ്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമാണ് ഇവിടെ ടോയ്‌ലറ്റുകളുള്ളത്. ട്രാന്‍സ് വിഭാഗത്തിന് കൂടി ടോയ്‌ലറ്റ് വേണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതീക് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

കുട്ടിക്കാലത്തും സ്‌കൂളില്‍ പഠിക്കുന്ന കാലത്തും അവഗണനകള്‍ നേരിട്ട വിഭാഗത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ്‌ തന്റെ ലക്ഷ്യമെന്നും പ്രതീക് പറയുന്നു. അതിനായി ഡ്രീം പ്രൊജക്ട് എന്ന പദ്ധതിയും തയ്യാറാക്കുന്നുണ്ട്. ടിസ്സിലെ പൂര്‍വ വിദ്യാര്‍ഥികളേയും മറ്റു കോളേജുകളിലെ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ചാണ് ഈ പ്രൊജക്ട് തയ്യാറാക്കുന്നത്.

ഇപ്പോള്‍ മുംബൈയാണ് തട്ടകമെങ്കിലും ഗോഗാമുഖ് തന്നെയാണ് പ്രതീകിന്റെ പ്രിയപ്പെട്ട ഇടം. മുംബൈയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒരല്‍പം ആശ്വാസത്തിനായി ഗോഗോമുഖിലേക്ക് വണ്ടി കയറുമെന്ന് പ്രതീക് പറയുന്നു. കുട്ടിക്കാലം മുതല്‍ പെണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിക്കാനും അവരോട് കൂട്ടു കൂടാനുമായിരുന്നു പ്രതീകിന് ഇഷ്ടം. എന്നാല്‍ ആര്‍ക്കും അത് അംഗീകരിക്കാനുള്ള മനസുണ്ടായിരുന്നില്ല. 'പലരും എന്നെ തുറിച്ചുനോക്കി. പരിഹസിച്ചു. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതല്ലേ എന്ന് വരെ ചോദിച്ചു. പക്ഷേ, അതിലൊന്നും ഞാന്‍ തളര്‍ന്നില്ല.' പ്രതീക് പറയുന്നു.

മുംബൈയിലെത്തിയതോടെ ജീവിതം കുറച്ചുകൂടി അനായാസമായി. അവിടെ പ്രതീക് ധരിക്കുന്ന വസ്ത്രമോ ആഭരണങ്ങളോ ആരും ശ്രദ്ധിച്ചില്ല. കോളേജിലും പെണ്‍കുട്ടികളെപ്പോലെയാണ് പ്രതീക് വന്നിരുന്നത്. അതിന്റെ പേരില്‍ ആരും മാറ്റിനിര്‍ത്തിയില്ല. കൂടുതല്‍ അവസരങ്ങളൊരുക്കി. ക്യാമ്പസിലെ പരിപാടികളും പുറത്തുള്ള സ്വകാര്യ ചടങ്ങുകളിലും അവതാരകനായും പ്രതീക് തിളങ്ങി. ഒടുവില്‍ ക്യാമ്പസിന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.


Content Highlights: pratik permey first queer community student leaders on any campus mumbai tiss president

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented